കോഴിക്കോട്: ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന ആചരണ പദ്ധതിയായ ഷോഡശ സംസ്‌ക്കാരത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അന്ത്യേഷ്ടി കര്‍മ്മത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടില്‍ നിന്ന് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ പിന്മാറണമെന്ന് ശ്രീശാരദാ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ആവശ്യപ്പെട്ടു. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരണം നടത്തുന്നതോടൊപ്പം പരമ്പരാഗത ശവസംസ്‌കാര സംവിധാനവും ഉണ്ടാകണം. ശ്മശാനം അടച്ചുപൂട്ടിയതോടെ പട്ടിണിയിലായ തൊഴിലാളികളെ കോര്‍പ്പറേഷന്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത് അദ്ധ്യക്ഷനായി. വിവിധ സംഘടനാ പ്രതിനിധികളായ, പത്മശാലിയ സംഘം താലൂക്ക് അധ്യക്ഷന്‍ കാളക്കണ്ടി അരുണ്‍കുമാര്‍, എന്‍.വി. പ്രമോദ്, ഹൈന്ദവീയം ഫൗണ്ടേഷന്‍ എക്‌സിക്യൂവ് മെമ്പര്‍ കെ. നന്ദകുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ, യുവമോര്‍ച്ച നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി. റജീഷ്, സതീഷ് മലപ്രം, സുനില്‍കുമാര്‍ പുത്തൂര്‍മഠം, എം.സി. ഷാജി, ലാലു ചെലവൂര്‍, ലാലു മാനാരി, അനില്‍ മായനാട്, കെ. ശിവന്‍, എം. സംഗീത്, ഇ. വിനോദ് കുമാര്‍, വി.കെ. ഷൈജു, വി.പി. ജോഷിചന്ദ്രന്‍, കെ. ദിവാകരന്‍, പി. സുനില്‍ കുമാര്‍, വിനോദ് കരുവിശ്ശേരി, വി.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാം ദിവസമായ ഇന്ന് സുനില്‍കുമാര്‍ പുത്തൂര്‍മഠം സത്യഗ്രഹത്തിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: