കൊച്ചി: ജില്ലയിലെ കൊറോണ പ്രതിദിനകണക്ക് വീണ്ടും 1000 കടന്നു. ഇന്നലെ ജില്ലയില്‍ 1201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം കാല്ലക്ഷമാകുന്നു. ജില്ലയില്‍ ഇതുവരെ 24,883 പേര്‍ക്കാണ് കൊറോണ പോസിറ്റീവായത്. ഇത് മൂന്നാമത്തെ തവണയാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.
കൂടാതെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണിത്. ഇതില്‍ 22 പേര് പുറത്തുനിന്നെത്തിയവരാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് 1013 പേര്‍ക്കാണ്. 140 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗ വ്യാപനമേറുകയാണ്. ഇന്നലെ മാത്രം 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ പോസിറ്റീവായി. ഐന്എച്ച്എസിലെ ആറുപേരും ഇതില്‍ ഉള്‍പ്പെടുന്നു. 385 പേര് രോഗമുക്തി നേടി.
1690 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1448 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28404 ആണ്. ഇതില്‍ 26715 പേര് വീടുകളിലും 144 പേര് കൊറോണ കെയര്‍ സെന്ററുകളിലും 1545 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11052 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: