തൈക്കാട്ടുശ്ശേരി: തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് തന്നെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശശികലയുടെ നേതൃത്വത്തില്‍ സമരത്തിനിറക്കിയതില്‍ ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു. തൈക്കാതൃക്കയില്‍ ദേവസ്വത്തിന്റെ ഉടമസ്ഥതിയിലുള്ള പാടശേഖരത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴിലാളികള്‍ പാടശേഖരം ഒരുക്കുന്നത്. സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പണിയില്‍ തുടര്‍ന്ന് നിര്‍ത്തില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് മെമ്പറും, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ശശികല തൊഴിലാളികളെ സമരത്തിനിറക്കിയത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ അവര്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നിര്‍ബന്ധിച്ച് പ്ലേക്കാര്‍ഡ് നല്കി സമരത്തിനിറക്കിയത് അവരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു. മസ്റ്റര്‍ റോളില്‍ പേരുള്ള ഭൂരിഭാഗം തൊഴിലാളികളെയും രജിസ്റ്ററില്‍ ഒപ്പ് വെപ്പിച്ചശേഷം അവരെ സമരത്തിനിറക്കിയത് ഗുരുതര നിയമ ലംഘനമാണെന്നും ഇതിനെതിരേ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ക്കും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് ബിജെപിതൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.രാജേഷ് പറഞ്ഞു .
144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുകൂടരുത് എന്ന ചട്ടം നിലനില്‍ക്കെ നിരവധി തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിച്ചത് സിപിഎം വാര്‍ഡ് മെമ്പര്‍ ആയതു കൊണ്ടാണോ അവര്‍ക്ക് നിയമം ബാധകമല്ലാത്തത് എന്ന് ബിജെപി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: