മാരാരിക്കുളം: സംസ്ഥാന തലത്തില്‍ ആദ്യമായി തയ്യാറാക്കിയ നവ സാക്ഷരലൈബ്രറി മാരാരിക്കുളത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സാക്ഷരതാമിഷന്‍ അടുത്ത കാലത്തായി നടത്തിയ സാക്ഷരതാ പരീക്ഷകളിലൂടെ സാക്ഷരരായവരും സ്കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയവരും നവസാക്ഷര ലൈബ്രറിയില്‍ അംഗങ്ങളാകും. അക്ഷരത്തിന്റെ മധുരം നുണയാന്‍ തുടങ്ങിയവര്‍ക്ക് എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.
പുസ്തകവായനയിലൂടെ അറിവും വിവേകവും പകര്‍ന്ന് നല്കി, അവരെ തുടര്വിദ്യാഭ്യാസത്തിലേയ്ക്ക് നയിക്കുകയാണ് ലക്ഷ്യം.
കാട്ടൂര്‍ ജ്ഞാനപീഠം വായനശാല കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ രണ്ടായിരത്തോളം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടാകും.
സാക്ഷരതാ പ്രേരക്മാരും ഇന്‍സ്ട്രക്ടര്‍മാരും പഠിതാക്കള്‍ക്ക് പുസ്തകങ്ങള്‍ ഓരോ ആഴ്ചയിലും വീട്ടില്‍ എത്തിച്ച് കൊടുക്കും. അടുത്ത ആഴ്ചയില്‍ പുസ്തകങ്ങള്‍ തിരികെ ശേഖരിച്ച് പുതിയവ നല്‍കും. സാക്ഷരതാ, തുല്യതാ ക്ലാസുകളില്‍ വായനാനുഭവം പങ്കുവയ്ക്കുവാന്‍ അവസരമൊരുക്കുമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: