കൊല്ലം: പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് റംസിയെന്ന യുവതി ആത്മഹത്യചെയ്ത കേസില്‍ കുറ്റാരോപിതര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പണ്ടൂര്‍ത്തിയായി. 9ന് വിധി പറയും.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹാരിസിന്റെ ജ്യേഷ്ഠഭാര്യയും സീരിയല്‍നടിയുമായ ലക്ഷ്മി പ്രമോദിന്റെ ജാമ്യാപേക്ഷയിലാണ് വാദം പണ്ടൂര്ത്തിയായത്. ഇന്നലെ നടന്ന അവസാനഘട്ട വാദത്തില്‍ നടിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്കിയാല് ജനരോഷമുïïാകുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ലക്ഷ്മി പ്രമോദിനെതിരെ നിലവില്‍ തെളിവുകള്‍ ഇല്ല. എന്നാല്‍ ശക്തമായ ജനരോഷം ഇവര്‍ക്കെതിരെ ഉï്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം തെളിവുകള്‍ ഇല്ലെന്നിരിക്കെ ജാമ്യം നിഷേധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം പണ്ടൂര്ത്തിയായതോടെ ജാമ്യാപേക്ഷയിന്മേലുള്ള വിധി ഒമ്പതിന് പറയുമെന്ന് കൊല്ലം പ്രണ്ടിന്സിപ്പല് സെഷന്‍സ് കോടതി പ്രസ്താവിച്ചു. പ്രതിഭാഗത്തിനെതിരെ ജനരോഷം ഉെïന്ന വാദം ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം അഞ്ചിനാണ് പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്തത്. ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുെïന്ന് യുവതി പറയുന്ന ശബ്ദ സന്ദേശം മരണശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാരിസിന്റെ ജ്യേഷ്ഠഭാര്യ കൂടിയായ നടി ലക്ഷ്മി പ്രമോദാണെന്നാണ് ആരോപണം. കേസ് നിലവില്‍ ക്രൈംബ്രാഞ്ച് എസ്പണ്ടി കെ.ജി. സൈമണിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: