പത്തനാപുരം: ചന്ദനക്കടത്ത് കേസിലെ മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി. കാസര്‍കോട് ചെങ്കള സ്വദേശി അബ്ദുള്‍ കരീ(47)മാണ് ഇóലെ പുലര്‍ച്ചയോടെ പത്തനാപുരം റേഞ്ച് വനപാലക സംഘത്തിന്റെ പിടിയിലായത്. ചന്ദനം കടത്താന്‍ ഉപയോഗിച്ച രï് കാറുകളും ഒരു ഇരുചക്ര വാഹനവും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
ഒന്നരമാസം മുമ്പ് കൊല്ലം ആശ്രാമം മൈതാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോവിഡിന്റെ മറവില്‍ ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിടിയിലായ കണ്ണനല്ലൂര്‍ ഷാനിഫാ മന്‍സിലില്‍ ഷഹനാസ് (35), തഴുത്തല പളളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (36), നെടുമ്പന ഇടപ്പാന്‍ത്തോട് മുïയ്ക്കാവ് അന്‍സിയ മന്‍സിലില്‍ അന്‍വര്‍ (29), കണ്ണനല്ലൂര്‍ കുരിശടിമുക്ക് ഷാഫി മന്‍സില്‍ മുഹമ്മദ് ഷാഫി (35) എന്നിവരില്‍ നിന്നാണ് മുഖ്യപ്രതിയായ അബ്ദുള്‍ കരീമിനെ പറ്റിയുളള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ കാസര്‍ഗോഡ് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചന്ദനമോഷ്ടാക്കളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ചന്ദനം വാങ്ങി ആഡംബരകാറുകളില്‍ കടത്തി രാജ്യാന്ത്യരവിപണിയില് എത്തിച്ച് വില്‍ക്കുന്ന മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ അബ്ദുള്‍ കരീം.മറ്റ് പ്രതികളെ പറ്റിയുളള വിരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പുന്നല ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ എ. നിസ്സാം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: