കൊട്ടാരക്കര: ഹെല്‍മറ്റ് വയ്ക്കാത്തതിന് വൃദ്ധനെ മുഖമടച്ച് തല്ലിയ ചടയമംഗലം ട്രെയിനണ്ടിംഗ് എസ്ഐ ഷജീമിന് ആഭ്യന്തരവകുപ്പിന്റെ തലോടല്‍.
കഴിഞ്ഞദിവസം മഞ്ഞപ്പാറയില്‍ കൂലിവേലയ്ക്കായി ഇരുചക്രവാഹനത്തിനു പുറകിലിരുó് യാത്രചെയ്ത മഞ്ഞപ്പാറ മലപ്പേരൂര്‍ പത്മവിലാസത്തില്‍ രാമാനന്ദന്‍ നായര്‍(69)ക്കാണ് വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ ക്രൂര പീഡനമേല്‍ക്കേïിവന്നത്. മുഖമടച്ച് അടിക്കുകയും വാരി പോലീസ് വാഹനത്തിലേക്കെറിയുകയും ചെയ്തു. രോഗിയായ രാമാനന്ദനെ വഴിയിലിറക്കി വിടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധമാണുïായത്.
കടയ്ക്കലില്‍ എഎസ്ഐ പ്രശാന്തിനെ അക്രമിച്ച കേസിലെ പ്രതിയായ പാര്‍ട്ടി പത്രത്തിന്റെ ലേഖകനും ഏരിയാ നേതാവുമായ ക്രിമിനല്‍ സൈ്വര്യവിഹാരം നടത്തുമ്പോഴാണ് പോലീസ് കൂലിവേലക്കാരന്റെ കര ണത്തടിച്ചത്. സംഭവം വിവാദമായതോടെ പോ
ലീസ് അസോസിയേഷന് ഭാരവാഹികളെയും ഭരണകക്ഷിയിലെ ഉന്നതരെയും പോലീസിലെ ”പച്ചവെളിച്ചം” ഫ്രാക്ഷന് നിരന്തരം ബന്ധപ്പെടുകയായിരുന്നു. സിപിഎം അനുഭാവി കൂടിയായ ഷെജീമിനെ അച്ചടക്കനടപടി ലഘൂകരിച്ച് എആര്‍ ക്യാമ്പിലെ സുഖചികിത്സയ്ക്ക് നിയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ലോകം മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അലയടിച്ച അതിക്രമത്തെ ആയിരക്കണക്കിന് ആളുകളാണ് അപലപിച്ചത്. എന്നിട്ടും മുഖം രക്ഷിച്ച് ഷെജീമിനെ രക്ഷപ്പെടുത്തുകയായിരുന്നു പോലീസ് നേതൃത്വം. പെറ്റി തികയ്ക്കാന്‍ അത്താഴപ്പട്ടിണിക്കാരന്റെ ചെകിട് അടിച്ചുപെണ്ടാട്ടിക്കുന്നത് പിണറായി വിജയന് സര്‍ക്കാരിന്റെ മനുഷ്യത്വ വിരുദ്ധ നയങ്ങളുടെ ഭാഗമാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: