ആലുവ: തോട്ടും മുഖത്തെ ശ്രീ നാരായണ സേവികാ സമാജം അനാഥാലയത്തില്‍ ദുഃഖം തളം കെട്ടിയിരിക്കുകയാണ്. ഇവിടെ കഴിയുന്ന അനാഥരായ കുട്ടികള്‍ക്കും വൃദ്ധരായവര്‍ക്കും അന്തരിച്ച മുന്‍ ചീഫ് ജസ്റ്റീസ് കെ.കെ ഉഷ സ്വന്തം അമ്മയെ പോലെയായിരുന്നു. സമാജത്തിന്റെ ഉപാധ്യക്ഷയായിരുന്ന ഉഷയും ഭര്‍ത്താവ് ജസ്റ്റിസ് സുകുമാരനും ഇവിടെ എന്ത് ചടങ്ങുണ്ടായാലും എത്തുമായിരുന്നു. അതു പോലെ കുടുംബത്തില്‍ എന്തു വിശേഷങ്ങളുണ്ടായാലും അന്ന് സമാജത്തില്‍ പ്രത്യേകമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കി കൊടുക്കുമായിരുന്നു.
സമാജത്തില്‍ കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെയുണ്ട്. ചിലര്‍ക്കെല്ലാം ബന്ധുക്കളുണ്ടെങ്കിലും ദാരിദ്ര്യാവസ്ഥയിലുള്ളവരാണ്. മറ്റ് ചിലരാകട്ടെ ബന്ധുക്കളാരും തന്നെയില്ലാത്തവരും. ഇതിനോടകം നാല്‍പ്പതോളം പെണ്‍കുട്ടികളുടെ വിവാഹവും ഇവിടെ നിന്ന് നടത്തിയിട്ടുണ്ട്. ഈ വിവാഹ ചടങ്ങുകളില്‍ ജസ്റ്റിസുമാര്‍ നേരിട്ട് പങ്കെടുക്കാറുണ്ടായിരുന്നു. പല വിവാഹങ്ങള്‍ക്കും പിതാവിന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചു കൊടുക്കുന്നത് ജസ്സിസ് ദമ്പതികളോ അതല്ലെങ്കില്‍ പ്രമുഖ സാഹിത്യകാരനായ പ്രൊഫ: എം.കെ. സാനുമാഷോ ആയിരിക്കും.
വിവാഹം കഴിച്ചെത്തുന്ന കുടുംബത്തില്‍ നിന്ന് പ്രശ്നങ്ങള്‍ വല്ലതും ഉണ്ടാകുന്നുണ്ടെങ്കില്‍ തല്‍സമയം തന്നെ വിവരം ധരിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യമായിരുന്നു. പല കേസുകളിലും ഇവര്‍ നേരിട്ട് ഇടപെട്ട് നിയമസഹായം സൗജന്യമായി നല്‍കുകയാണ് പതിവ്. കൊറോണ പ്രൊട്ടോകോള്‍ കാരണം സമാജത്തിലെ അന്തേവാസികള്‍ക്ക് ഭൗതിക ശരീരം ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. അതു തന്നെയാണ് അവരുടെ ദു:ഖം.
സമാജവുമായി ബന്ധപ്പെട്ട് ഒരു അച്ചടി ജോലികള്‍ പലതും ലഭിച്ചിരുന്നത് ജസ്റ്റിസിന്റെ ശ്രമഫലമായിട്ടാണ്. അതുപോലെ ഉന്നതതലങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് മറ്റും ഇവിടെയ്ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സംഭാവനയും മറ്റും സമാഹരിക്കാന്‍ വരെ ജസ്റ്റിസ് ഉഷ മുന്നിട്ടിറങ്ങുമായിരുന്നു. താനുമായി അകല്‍ച്ച വേണ്ടെന്നും അമ്മയായി കരുതിയാല്‍ മതിയെന്നും അവര്‍ എല്ലാവരോടും പറയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: