ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടിയപ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബിജെപിയില്‍ ചേര്‍ന്നു. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്.
കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് ശ്രേയസിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ശ്രേയസി ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്. 2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാവ് കൂടിയാണ് ശ്രേയസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: