Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരളീയര്‍ക്ക് മൂന്നില്‍ തരൂരും പിണറായിയും ഹത്രാസ് കാട്ടി മേനി നടിക്കണ്ട; ആദിവാസി അമ്മയെ ആശ്വസിപ്പിക്കാന്‍ വയനാട്ടില്‍ എന്തേ രാഹുല്‍ വന്നില്ല

ത്രിപുരയില്‍ രണ്ട് വര്‍ഷം മുന്‍പ് വനവാസിയായ പെണ്‍കുട്ടിയെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വലിയകോളിളക്കം ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ച് മാന്യമായ ഒരു വിശദീകരണം പോലും നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പിഞ്ചുകുട്ടികള്‍ക്കും വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളില്‍ കേരളം വളരെ മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 04:09 pm IST
in BJP

തിരുവനന്തപുരം: ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള പ്രചരണായുധമാക്കി മാറ്റുന്ന കോണ്‍ഗ്രസും സിപിഎമ്മും പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.  

രാജസ്ഥാനില്‍ സിസ്വാലിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസം ക്രൂര പീഡനത്തിനിരയാക്കിയ സംഭവം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറിഞ്ഞ ഭാവമില്ലെന്നും രോക്ഷ പ്രകടനത്തിനു രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  

ഫെയിസ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :  

ഹത്രാസിലെ പെണ്‍കുട്ടിയുടെ മരണം രാഷ്‌ട്രീയ മുതലെടുപ്പിനുള്ള പ്രചരണായുധമാക്കി മാറ്റുന്ന കോണ്‍ഗ്രസും സിപിഎമ്മും പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.  രാജസ്ഥാനിലും കേരളത്തിലും നടക്കുന്ന ബീഭത്സവും പൈശാചികവുമായ ദളിത് പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ തമസ്‌ക്കരിക്കുകയും മോദി സര്‍ക്കാരിനെ ചെളിവാരി എറിഞ്ഞ്  വികൃതമാക്കുകയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

യാഥാര്‍ഥ്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നതോടെ വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുല്‍ ഗാന്ധിയും യെച്ചൂരിയും. ബീഹാറില്‍ കോണ്‍ഗ്രസ്സിന്റെ പക്കല്‍ നിന്നും 4 സീറ്റ് ഇരന്നുവാങ്ങി മഹാസഖ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപീഎമ്മിന് രാഹുലിനോടുള്ള നന്ദി അതിരറ്റതാണ്. ബീഹാറിലെ കോണ്‍ഗ്രസ്  സിപിഎം സഖ്യത്തിന്റെ  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ  തേജസ്വി യാദവ്  ഒരു സംസ്ഥാന ദളിത് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ  മുഖ്യ പ്രതിയാണ്  എന്ന സത്യം രാഹുല്‍ ഗാന്ധി എന്ത് കൊണ്ട്  മറച്ചുവെക്കുന്നു ? ആ ദളിത് നേതാവിന്റെ വീട്ടിലേക്ക്  ഓടി ചെല്ലാനുള്ള  ദളിത് സ്‌നേഹമോ  പ്രതിബദ്ധതയോ  രാഹുലിന് ഇല്ലാതെ പോയി.. കഷ്ടം ! ബീഹാര്‍ സഖ്യത്തില്‍  കോണ്‍ഗ്രസിനോടുള്ള  കടപ്പാട് കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരത്തിലും ഹത്രാസിലും സിപിഎം തുറന്നു കാട്ടുന്നുണ്ട്.

ഹത്രാസില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്നും പെണ്‍കുട്ടിയുടെ നാവ് അരിഞ്ഞിട്ടില്ലെന്നും മൃതദേഹം ദഹിപ്പിച്ചത് അച്ഛന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണെന്നും മറ്റുമുള്ള വസ്തുതകള്‍ പുറത്തുവന്നതോടെ യോഗിക്കെതിരെ പ്രചണ്ഡ പ്രചരണം നടത്തിയവര്‍ ഓരോന്നായി ഇപ്പോള്‍ മുങ്ങിത്തുടങ്ങി.  

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവമുണ്ടായ ഉടന്‍ ഒരു ഭരണകര്‍ത്താവ് ന്യായമായും ശക്തമായും സ്വീകരിക്കേണ്ട എല്ലാ നടപടികളും  യോഗി ആദിത്യനാഥ് സ്വീകരിച്ചു. എല്ലാ പ്രതികളും 24 മണിക്കൂറിനകം കസ്റ്റഡിയില്‍, നഷ്ടപരിഹാരം 25 ലക്ഷം രൂപ, കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി , വീടിന് ശക്തമായ സുരക്ഷാ സന്നാഹം ,അന്വേഷണത്തിന് പ്രത്യേക കുറ്റാന്വേഷണ വിദഗ്ധ സംഘം, അന്വേഷണം കുറേക്കൂടി ശക്തമാക്കാന്‍ സിബിഐ, സംഭവത്തില്‍ ആരോപിതരായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക്  സസ്‌പെന്‍ഷന്‍, മരണശേഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥ സംഘം, ദിവസവും സ്ഥിതി വിലയിരുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ്….ഏത്സംസ്ഥാനത്താണ് സ്ത്രീ പീഡനകേസില്‍ ഇത്ര   കര്‍ക്കശവും  ഫലപ്രദവുമായ  നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ? എന്നിട്ടും രാഹുലിന്റേയും  യെച്ചൂരിയുടേയും മുറുമുറുപ്പ് മാറിയിട്ടില്ല.  

രാഹുലിനോടൊപ്പം ഹത്രാസിലേക്ക് പോയ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ തന്റെ ജില്ലയിലെ ബലാല്‍സംഗക്കേസുകളില്‍പ്രതിഷേധിച്ച് പത്തടി എങ്കിലും കേരള സെക്രട്ടറിയറ്റിലേക്ക് നടന്നിരുന്നെങ്കില്‍ കാപട്യം വെളിച്ചത്ത് വരില്ലായിരുന്നു.  

സ്വന്തം കുട്ടിയുടെ മുന്നിലിട്ട് അമ്മയെ 6 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതും, വിശപ്പ്  സഹിക്കാന്‍  വയ്യാതെ മണ്ണ് വാരിതിന്ന സംഭവവും, കോവിഡ്‌സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ്ഠൂരമായി  പീഡിപ്പിച്ചതും, ആറന്മുളയില്‍ ആംബുലന്‍സിലിട്ട്‌ കോവിഡ് രോഗിയായ  ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതും  ഒക്കെ   കണ്ട് വേദനിച്ച കേരളീയര്‍ക്ക്  മൂന്നില്‍  തരൂരും പിണറായിയും ഹത്രാസ് കാട്ടി മേനി നടിക്കണ്ട !  

വാളയാറില്‍ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ രണ്ട് ദളിത് പെണ്‍ക്കുട്ടികളുടെ വീട്ടിലേക്ക് രാഹുലോ പ്രിയങ്കയോ തരൂരോ പോയോ ? ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ പരിരക്ഷയും ആനുകൂല്യവും സഹായവും അതിനേക്കാള്‍ നിന്ദ്യവും പൈശാചികവുമായ കൊലപാതകമായിരുന്നിട്ടും വാളയാര്‍ കുടുംബത്തിന് നല്‍കിയോ ? ഇപ്പോഴും സിബിഐ അന്വേഷണത്തിന് വേണ്ടി വാളയാറിലെ അമ്മ കേഴുകയാണ്. നീതിക്ക് വേണ്ടി സര്‍ക്കാരിന്റെ  പടിവാതിലുകളില്‍ മുട്ടുന്നു. പട്ടികജാതി പീഡനം തടയല്‍ നിയമപ്രകാരം കേസെടുക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഹത്രാസിലെ ദളിത്  പെണ്‍കുട്ടിക്ക്  നല്‍കിയ  നീതി കണ്ട് പഠിക്കുക ഇനിയെങ്കിലും.  

2015 ഒക്ടോബര്‍ 15 ന് ഫരീദാബാദിലെ ദളിത് ഭവനത്തിന് തീയിട്ട് രണ്ട് കുട്ടികളെ കൊന്നുവെന്ന് പ്രചരിപ്പിച്ചു അവിടേക്ക് ഓടിയെത്തിയ രാഹുലിന്റെ ചിത്രം മറക്കാന്‍ സമയമായിട്ടില്ല. പുറത്തു നിന്ന് അല്ലെന്നും , ഉത്ഭവം വീടിനുള്ളില്‍ നിന്നാണെന്നും  ഫോറന്‍സിക്പരിശോധനയില്‍ തെളിഞ്ഞതോടെ അതേക്കുറിച്ചു കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ മിണ്ടാട്ടമില്ല.  രാഹുല്‍ പിന്നെ അവിടേക്ക് തിരിഞ്ഞു നോക്കിയതുമില്ല  .  

രാജസ്ഥാനില്‍ സിസ്വാലിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസം ക്രൂര പീഡനത്തിനിരയാക്കിയ സംഭവം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറിഞ്ഞ ഭാവമില്ല. യുവതിയെ പീഡിപ്പിച്ചവര്‍ ഇപ്പോഴും സ്വൈര  വിഹാരം നടത്തുന്നു !  

‘ഉത്തര്‍ പ്രദേശില്‍ പോകാമെങ്കില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്നെ കാണാന്‍ വരുന്നില്ല ? ഞാനും നിങ്ങളുടെ മകളെപ്പോലെ അല്ലെ ‘? എന്നുള്ള ആ യുവതിയുടെ ചോദ്യത്തിന് എന്ത് ഉത്തരമാണ് രാഹുലിനും പ്രിയങ്കയ്‌ക്കും നല്‍കാനുള്ളത് ?  

ഇതേ രാജസ്ഥാനില്‍ 13 ഉം 15 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അജ്മീറിലും , കോട്ടയിലും , ജയ്‌പ്പൂരിലും വെച്ച്ക്രൂരമായി പീഡിപ്പിച്ച വിവരവും ഇവരാരും അറിഞ്ഞിട്ടില്ല ! രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്  പറഞ്ഞത് ആ കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് എന്ന് !  പെണ്‍കുട്ടികളുടെ അച്ഛനും അമ്മയ്‌ക്കും ജീവന് തന്നെ ഇപ്പോള്‍ ഭീഷണിയാണ്. ഇതും പ്രിയങ്കയും രാഹുലും അറിഞ്ഞിട്ടില്ല !  

ഒരു മാസം മുന്‍പ്  കര്‍ണ്ണാടകയിലെ ദളിതനും കോണ്‍ഗ്രസ്‌കാരനുമായ  അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും പുരയിടവും വസ്തുവകകളും തീയിട്ട് നശിപ്പിച്ചിട്ട് എന്തേ കോണ്‍ഗ്രസ് നേതാക്കളാരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല ? അനന്തിരവന്‍ ഇട്ട ഫെയിസ്ബൂ ക്ക് കമന്റിന്റെ പേരിലായിരുന്നു ഈ കൊള്ളയും കൊള്ളിവെപ്പും. ദളിതരുടെ പേരില്‍ കള്ളക്കണ്ണീര്‍ പൊഴിക്കുന്ന കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ഈ പാവങ്ങളുടെ ദുരിതവും ദു:ഖവും നിലവിളിയും കേട്ടതായി പോലും ഭാവിക്കുന്നില്ല.  

വയനാട് ചേതലയത്ത് ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലെന്ന് പരാതിപ്പെട്ട പട്ടിണിപ്പാവത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആക്രോശിച്ചു. മാനസികമായി തളര്‍ത്തി., അവശ നിലയിലായ ആ ആദിവാസി  അമ്മയെ ആശ്വസിപ്പിക്കാന്‍ തന്റെ സ്വന്തം മണ്ഡലമായ വയനാട്ടില്‍എന്തേ രാഹുല്‍ വന്നില്ല ? പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും പരാതികളും പരിഭവങ്ങളും മാത്രമേ വയനാട്ടിലെ പാവങ്ങള്‍ക്ക്പറയാനുള്ളു.

ഹത്രാസിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. പെണ്‍കുട്ടിയുടെ അമ്മയുടേയും സഹോദരന്റേയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്  അക്രമികള്‍ പെണ്‍കുട്ടിയെ കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി എന്ന് മാത്രമാണ്. മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. അക്കാര്യംപെണ്‍കുട്ടിയുടെ മൊഴിയിലുമുണ്ട്. പക്ഷേ ബലാല്‍സംഗം നടന്നതായി പറഞ്ഞിട്ടില്ല. 

ഫോറന്‍സിക് റിപ്പോര്‍ട്ടിലും പോലീസ്  റവന്യു അധികാരികളുടെ പ്രസ്താവനയിലും ആശുപത്രി രേഖകളിലും ബലാല്‍സംഗംനടന്നിട്ടില്ലെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. സത്യം ഇതായിരിക്കെ, മറിച്ചുള്ള രീതിയില്‍ ബന്ധുക്കള്‍ ഇപ്പോള്‍ പറയുന്നത്‌കോണ്‍ഗ്രസ് നേതാക്കളുടെ അവിഹിത ഇടപെടലും സമമര്‍ദ്ദവും കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാവും. അതുകൊണ്ടാണ് നുണപരിശോധനയെ ബന്ധുക്കളും കോണ്‍ഗ്രസും എതിര്‍ക്കുന്നത്. സത്യം പുറത്തു വന്നാല്‍ ഉണ്ടാകുന്ന തിരിച്ചടിയെക്കുറിച്ചു വളരെ നന്നായിബോധ്യമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോള്‍ നുണ പ്രചരണങ്ങളുമായി നാടുചുറ്റുന്നത്.  

ത്രിപുരയില്‍ രണ്ട് വര്‍ഷം മുന്‍പ് വനവാസിയായ പെണ്‍കുട്ടിയെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വലിയകോളിളക്കം  ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ച് മാന്യമായ ഒരു വിശദീകരണം പോലും നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പിഞ്ചുകുട്ടികള്‍ക്കും വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളില്‍ കേരളം വളരെ മുന്നിലാണ്.  

ഇവിടെ 2044 സ്ത്രീകളെ പീഡിപ്പിച്ചതിന് 2023 കേസുകളാണുള്ളത്. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരംദിവസവും 6 പേര്‍ വീതം പീഡനത്തിനിരയാകുന്നു. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നസംസ്ഥാനങ്ങളാണ് കേരളവും രാജസ്ഥാനും. സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സ്വന്തം സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ നിഷ്‌ക്കരുണംപീഡിപ്പിക്കപ്പെടുമ്പോള്‍ എല്ലാ വിധ സുരക്ഷയും സ്ത്രീകള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള  യുപിയിലേക്ക് സ്ത്രീരക്ഷകരായി ഓടിയെത്തുന്നരാഹുലിനും യച്ചൂരിക്കും ഒരു മന: സാക്ഷിക്കുത്തും ഉണ്ടാവാത്തത് അതിശയകരം തന്നെ.

മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ  സഹോദരനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ എന്ന ദളിതനോട് അല്പം പോലും കാരുണ്യം കാട്ടാത്തവരാണ് യോഗിയെ ഹത്രാസ് കാട്ടി വിരട്ടുന്നത്.  

അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ കെട്ടിയിട്ട് തല്ലിക്കൊന്നവരുടെ മുമ്പില്‍ ഓച്ചാനിച്ചുനില്‍ക്കുന്ന ഭരണകൂടമേ, നിങ്ങള്‍നിരപരാധികളായ സഹോദരങ്ങളുടെ നിലവിളികള്‍ കേള്‍ക്കുന്നില്ലേ ?    

മഹാരാജാസ് കോളേജിലെ അഭിമന്യു , പാലക്കാട് ജിഷ്ണു , പോലീസ് പീഡനത്തില്‍ മനം നൊന്ത് ജീവനൊടുക്കിയ വിനായകന്‍, വാരാപ്പുഴ ശ്രീജിത്ത് …. മര്‍ദ്ദക ഭരണകര്‍ത്താക്കളുടെ ചോരക്കൊതിക്ക് മുന്നില്‍ സ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടിവന്ന എത്ര  എത്രയുവത്വങ്ങള്‍ !

അവര്‍ക്ക് സാമൂഹ്യനീതി നല്‍കാത്തവര്‍ ഇപ്പോള്‍ ഹത്രാസില്‍ മനുഷ്യാവകാശവും ദളിത് സ്‌നേഹവും പറയുന്നതില്‍ എന്ത് അന്തര്‍ത്ഥമാണുള്ളത്‌

Tags: yogicongressഉത്തര്‍പ്രദേശ്cpimഹത്രാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.