കൊല്ലം: പത്തുവര്‍ഷമായി ഈ യുവാവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ കയറിയിറങ്ങുകയാണ്. ഒഴിവുണ്ടായിട്ടും നിയമനം ലഭിക്കാത്തതിന്റെ സങ്കടത്തിനിടയിലും ആത്മവിശ്വാസവുമായാണ് തിരുമുല്ലവാരം ശാന്തിനിഭവനില് സതീശ് മുന്നോട്ടുപോകുന്നത്.
കേരളത്തില്‍ ക്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ജോലിസാധ്യത വളരെ വിരളമാണ്. അതേസമയം പ്രണ്ടാഗത്ഭ്യമുള്ളവര് വിരലിലെണ്ണാവുന്നവരും. ഈ കോഴ്സ് പാസായി അഞ്ചുവര്‍ഷത്തെ ഗള്‍ഫ് എക്സിപീരിയന്‍സും നേടിയ ജില്ലയിലെ ആദ്യത്തെ ക്രെയിന്‍ ഓപ്പറേറ്ററാണ് സതീശ്. തൃശൂരിലെ പഠനകേന്ദ്രത്തില്‍ നിന്നും ക്രെയിന്‍ ഓപ്പറേഷന് കോഴ്സില്‍ വിജയം നേടിയ സതീശ്, 2007 സെപ്തംബറിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. അതിനുശേഷം 2013ലും 2016ലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനത്തിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്നാല്‍ ഇത്തരമൊരു തസ്തികയിലേക്ക് സതീശിനെ പരിഗണിച്ചില്ല. മാത്രമല്ല, സതീശ് നല്കിയ വിവരാവകാശ അപേക്ഷയില്‍ അത്തരമൊരു തസ്തികയിലേക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നായിരുന്നു ജില്ലാ ഓഫീസറുടെ മറുപടി. പണ്ടിന്നീട് തെളിവുകളുമായി സതീശ് വിജിലന്‍സിനെ സമീപണ്ടിച്ചു. എന്നാല്‍ വിജിലന്‍സും പരാതി, ആരോപണം മാത്രമായി ചുരുക്കികൊï് റിപ്പോര്‍ട്ട് നല്കി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടും പരിശോധിക്കാന്‍പോലും തയ്യാറായില്ലെന്നാണ് സതീശിന്റെ പരാതി.
സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന ശരാശരി ഉദ്യോഗാര്‍ഥിക്ക് ഉണ്ടാകുന്ന തിക്താനണ്ടുഭവം പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനുള്ള പരിശ്രമവുമായി മുന്നോട്ടുപോകാനാണ് സതീശന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: