കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ലയെ വെടിവച്ചു കൊന്നു. പൊലീസ് സറ്റേഷന് പരിസരത്ത് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു നില്‍ക്കെയായിരുന്നു ആക്രമണം. ടീടാഗഡ് മുനിസിപ്പല്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല. സംഭവത്തെ തുടര്‍ന്ന് ബരാക്ക്പുര്‍ മേഖലയില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ക്രിമിനലുകളാണ് കൊലയ്ക്കു പിന്നിലെന്ന് ബിജെപി വ്യക്തമാക്കി.
മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘമാളുകള്‍ ബാരക്പുര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനീഷ് ശുക്ലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലും എത്തിച്ചെങ്കിലും മരിച്ചു.ബിജെപിയുടെ ബരാക്പൂര്‍ എംപി അര്ജുന് സിങ്ങിന്റെ അടുത്ത അനുയായി ആണ് മനീഷ് ശുക്ല.ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍ഖര്‍ സംഭവത്തില്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: