ന്യൂദല്‍ഹി: കൊറോണ കാലത്തെ രാജ്യത്തെ ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്കാരം ദേശീയ സേവാഭാരതിക്ക്. ഇന്ത്യ ടുഡെ ഗ്രൂപ്പ് നല്കുന്ന ഹെല്‍ത്ത്ഗിരി പുരസ്കാരത്തിനാണ് സേവാഭാരതി അര്‍ഹമായത്.
എല്ലാ വര്‍ഷവും ഗാന്ധിജയന്തി ദിനത്തിലാണ് പുരസ്കാരം നല്‍കുന്നത്. കൊറോണ പ്രതിസന്ധി കാലത്തെ സേവാഭാരതിയുടെ പകരംവയ്ക്കാനില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരമെന്ന് സംഘാടകര്‍ പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തിലെ ഈ അംഗീകാരം ഉത്തമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ടുഡെ ഗ്രൂപ്പിനെഴുതിയ കത്തില്‍ പറഞ്ഞു. ബാപ്പുവിന്റെ നിസ്വാര്‍ത്ഥ സേവനമെന്ന ആശയമാണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന പോരാളികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഈ പുരസ്കാരം എല്ലാവരെയും പ്രേരിപ്പിക്കും. പുരസ്കാര ജേതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, മോദി കത്തില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: