കൊല്ലം: ജില്ലയില്‍ ചെറിയതുകയുടെ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 500 രൂപയുടെയും 50, 100, 20 രൂപയുടെയും പത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവ അച്ചടിക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കില്‍ സെക്യൂരിറ്റി പ്രസ്സില്‍ ആണ്. അവിടെ കോവിഡ് വ്യാപനം കാരണം മുദ്രപത്രങ്ങളുടെ അച്ചടി നടക്കുന്നില്ല. ഇതു കാരണമാണ് ജില്ലയിലും മുദ്രപത്രങ്ങള്‍ കിട്ടാതായതെന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നുള്ള മറുപടി.
ഏറ്റവുംകൂടുതല്‍ കൊറോണാ രോഗബാധിതരുള്ളതും ഏറ്റവും കൂടുതല്‍ രോഗികള്‍ മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള പ്രസ്സിലാണ് കറന്‍സിനോട്ടുകളും മുദ്രപത്രങ്ങളും അച്ചടിക്കുന്നത്. രോഗബാധിതര്‍ ഏറെയുള്ളതിനാല്‍ ഇവിടെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണ്. അതിനാല്‍ ഭാഗികമായി മാത്രമാണ് പ്രസ് പ്രവര്‍ത്തിക്കാറുള്ളത്. ഇതുമൂലം മുദ്രപത്രം അച്ചടിക്കുന്നതിന് കാലതാമസം നേരിടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുദ്രപത്രങ്ങള്‍ ആവശ്യമുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് പേപ്പര്‍ വില്‍ക്കുന്ന സ്റ്റാമ്പ് വെïന്മാരുള്ളതും കേരളത്തിലാണ്. വിലയാധാര കരാറുകള്‍, വാഹനകരാറുകള്‍, മുക്ത്യാറുകള്‍, ചിട്ടികള്‍ തുടങ്ങിയ നിരവധി റിക്കാര്‍ഡുകള്‍ തയ്യാറാക്കാന്‍ 200 രൂപയുടെയും 300 രൂപയുടെയും ഒറ്റപ്പത്രങ്ങള് ആവശ്യവുമാണ്. കൂടാതെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ക്കും ആധാരങ്ങളുടെ അടയാളസഹിതം പകര്‍പ്പ് വാങ്ങുന്നതിനും ജനനമരണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എടുക്കുന്നതിനും 50 രൂപയുടെ മുദ്രപ്പത്രങ്ങളും ഏറെ ആവശ്യമാണ്. മുദ്രപ്പത്രക്ഷാമം രൂക്ഷമായതോടെ ചെറുകിട തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളും കിട്ടാതായി. ഇതുമൂലം 500 രൂപയുടെ ഒറ്റ മുദ്രപ്പത്രം വാങ്ങിയാണ് അത്യാവശ്യ ഉപയോഗം നടത്തിവരുന്നത്. ഇതുമൂലം വന്‍നഷ്ടവും ഉപഭോക്താക്കള്‍ക്ക് ഉïാകുന്നുï്.
ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ ഏറെക്കാലമായി കെട്ടിക്കിടക്കുന്ന മൂന്നു രൂപയുടെയും 10 രൂപയുടെയും മുദ്രപ്പത്രങ്ങളില്‍ 100 രൂപായുടെ റീവാല്യുവേറ്റഡ് എന്ന സീല്‍ പതിപ്പിച്ചു ബന്ധപ്പെട്ടവര്‍ ട്രഷറി, സബ് ട്രഷറി വഴി വില്‍ക്കുന്നുï്. അതും വളരെ കുറച്ചുമാത്രമായിട്ടാണ് വിറ്റു വരുന്നത്. അതും വളരെ കുറച്ചുമാത്രമായിട്ടാണ് വില്‍ക്കുന്നത്.
ഇപ്പോഴത്തെ നിലയില്‍ മുദ്രപ്പത്രക്ഷാമം ഇനിയും തുടരാനാണ് സാദ്ധ്യത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുദ്രപ്പത്രം ചെലവുള്ളത് എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. മുമ്പ് മുദ്രപ്പത്രക്ഷാമം നേരിട്ടപ്പോള്‍ ആധാര രജിസ്ട്രേഷനും മറ്റും കുറവുള്ള മറ്റു ജില്ലകളില്‍ നിന്നും സ്റ്റാമ്പ് പേപ്പര്‍ വരുത്തി മുദ്രപ്പത്രക്ഷാമം പരിഹരിച്ചിരുന്ന ബന്ധപ്പെട്ടവര്‍ അതിന് ഇതേവരെ താല്പര്യം കാണിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും മുദ്രപ്പത്രങ്ങള്‍ വരുത്തി ക്ഷാമം പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് ജില്ലയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. മദ്രപ്പത്രക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യാറാകണമെന്ന് ആധാരം എഴുത്തുകാരും ആവശ്യപ്പെടുന്നുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: