ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ നിര്‍മിച്ച നിര്‍മാണ കമ്പനി അടച്ചുപൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ അറബ്‌ടെക് അടച്ചുപൂട്ടുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഇന്നാണ് അറബ്‌ടെക് ഔദ്യോഗികമായി അറിയിച്ചത്.
കൊറോണയെ തുടര്‍ന്ന് കമ്പനിയുടെ സാമ്പത്തിക നില തകര്‍ന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്ത് നടത്താന്‍ കഴിയുന്നില്ല. പഴയപടി മുന്നോട്ടുപോകാനുള്ള സ്ഥിതിയിലല്ല അറബ്‌ടെക് ഇന്നുള്ളതെന്ന് ചെയര്‍മാന്‍ വാലീദ് അല്‍ മൊകറാബ്ബ് അല്‍ മുഹൈരി പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം നടന്ന പൊതു അസംബ്ലി യോഗത്തില്‍ മോശം സാമ്പത്തിക സ്ഥിതി കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഓഹരി ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മ്മിച്ച കമ്പനിയുടെ ഓഹരി വ്യാപാരം ഒക്ടോബര്‍ ഒന്നിന് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് നിര്‍ത്തിവെച്ചിരുന്നു.
കഴിഞ്ഞ മാസം 794 ദശലക്ഷം ദിര്‍ഹം (216 മില്യണ്‍ ഡോളര്‍) നഷ്ടവും 1.46 ബില്യണ്‍ ദിര്‍ഹത്തിന്റെ (398 മില്യണ്‍ ഡോളര്‍) ആകെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് അറബ്‌ടെക് നേരിട്ടത്. തുടര്‍ന്നാണ് അടച്ചുപൂട്ടാനുള്ള നിര്‍ണായക തീരുമാനം ഉണ്ടായത്. ഇതോടെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് തെഴിലാളികള്‍ പ്രതിസന്ധിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: