Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡിലെ കൃഷി നാശം; ചര്‍ച്ച തീരുമാനാകാതെ പിരിഞ്ഞു

ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 4, 2020, 12:55 pm IST
in Kerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലുണ്ടായി കൃഷിയിടം ഒലിച്ച് പോയ നിലയില്‍

ഇടുക്കി: ഗ്യാപ്പ് റോഡില്‍ ഉണ്ടായ കൃഷിനാശം സംബന്ധിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വലിയ നാശമുണ്ടായതിനാല്‍ ഏക്കറിന് 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ പരമാവധി രണ്ട് ലക്ഷം നല്‍കാമെന്നാണ് കരാറുകാരന്‍ അറിയിച്ചത്.

അശാസ്ത്രീയ നിര്‍മ്മാണം മൂലം മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി വന്‍ കൃഷിനാശമുണ്ടായ മേഖലയാണിത്. ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി മാത്രം നശിച്ചത് 50 ഹെക്ടറോളം കൃഷി ഭൂമിയാണ്. ഇതിനൊപ്പം ഒരു വീട് പൂര്‍ണ്ണമായും വാസയോഗ്യമല്ലാതായി. രണ്ട് റോഡും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

മന്ത്രി എം.എം. മണി, എം.പി. ഡീന്‍ കുര്യാക്കോസ്, എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോണ്‍ട്രാക്ടര്‍, ദേശീയപാത അതോറ്ററി ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച യോഗം ഗാന്ധി ജയന്തി ദിനത്തില്‍ വിളിച്ച് ചേര്‍ത്തത്. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചാണ് യോഗം വിളിച്ചത്. ആദ്യം ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ കരാറുകാരന്‍ പിന്നീട് രണ്ട് ലക്ഷവും ഭൂമി നികത്തി നല്‍കാമെന്നും അറിയിച്ചു. 13 ഹെക്ടറോളം ഏലകൃഷി മാത്രം നശിച്ചതായും ഇത് തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണെന്നും പറഞ്ഞ് കര്‍ഷകര്‍ മേല്‍പറഞ്ഞ വാദത്തിലുറച്ച് നിന്നു. ജില്ലാ കളക്ടറും മന്ത്രിയും വലിയ തോതില്‍ കൃഷി നാശമുണ്ടായതായി യോഗത്തില്‍ പറഞ്ഞു. ഓണ്‍ലൈനായി കളക്ടറേറിലും ദേവികുളത്തുമായാണ് യോഗം ചേര്‍ന്നത്.

സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഹെക്ടറിന് 250000 രൂപ നിരക്കിലാണ്. ഇത് മതിയാകിലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം തീരുമാനമെടുക്കാമെന്നും കര്‍ഷകര്‍ പറഞ്ഞു. എംപിയുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തും, കരാറുകാരനും ഒപ്പമുണ്ടാകും.

അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ ജില്ലാ ഭരണകൂടം നഷ്ടപരിഹാരം കരാറുകാരന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മാസങ്ങളായി കയ്‌പ്പുനീര്‍ കുടിക്കുകയാണ് കര്‍ഷകര്‍. അതേ സമയം ഇത്രയും വലിയ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോററ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല.

Tags: krishiidukkicultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.