കല്‍പ്പറ്റ: വയനാട്ടിലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഉടമസ്ഥതയിലുള്ള വയനാട് വിഷന്‍ ചാനലിന് നേരെ സൈബര്‍ ആക്രമണം. തായ്വാനില് നിന്നാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ചാനലിന് നേരെ റാന്‍സം വെയര്‍ അറ്റാക്ക് നടന്നത്.
ചാനലിന്റെ സംപ്രേഷണം പൂര്‍ണ്ണമായും നിലച്ചു. ചാനല്‍ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന 10 കംപ്യൂട്ടറുകളുടെയും പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ ഹാക്കര്‍മാര്‍ പണവും ആവശ്യപ്പെട്ടു. വയനാട് വിഷന്‍ അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയതിന്റെയ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ ചാനല്‍ സംപ്രേഷണം പുനസ്ഥാപിക്കും എന്നും മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് പറഞ്ഞു.
കഴിഞ്ഞ 3 വര്‍ഷം മുമ്പാണ് വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറുകള്‍ക്ക് നേരെ ആദ്യമായി റാന്‍സംവെയര്‍ ആക്രമണം നടന്നത്. തുടര്‍ന്ന് കേരളത്തിലെ പല സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെയും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഏതെങ്കിലും സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെയും അപരിചിതമായ ഈമെയില്‍ സന്ദേശങ്ങളിലൂടെ ആയിരിക്കും ഇത്തരം വൈറസുകള്‍ കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നത്.
സ്റ്റോപ്പ് ഡിജെവിയു എന്ന റാന്സംവെയര്കുടുംബത്തില്പ്പെട്ട മാല്‍വെയര്‍ ആണ് വയനാട് വിഷന്‍ നേരെ ആക്രമണം നടത്തിയ വൈറസ് .ഇതേ കുടുംബത്തില്‍ നൂറുകണക്കിന് മാല്‍വെയറുകള്‍ സാധാരണ ആക്രമണത്തിന് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ട് .തായ്വാനില് നിന്നാണ് ഇത്തരം മാല്‍വെയറുകളുടെ ആക്രമണം സാധാരണ ഉണ്ടാകാറുള്ളത് . അതുകൊണ്ടുതന്നെ വയനാട് വിഷന്‍ ചാനലിന് നേരെ നടന്ന സൈബര്‍ ആക്രമണവും തായ്വാനില് നിന്ന് ആകാനാണ് സാധ്യതയെന്ന് ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി അഡൈ്വസര്‍ ബെനില്‍ഡ് ജോസഫ് പറഞ്ഞു. കമ്പ്യൂട്ടറുകളിലെ എല്ലാ ഫയലുകളും എന്‍ക്രിപ്റ്റ് ചെയ്യുകയും പിന്നീട് ഫയലുകള്‍ ഡിക്രിപ്റ്റ് ചെയ്യാന്‍ ഹാക്കര്‍മാര്‍ ഒരു ടൂളും ഒരു കീയും നല്‍കും .ഇതിനുള്ള പ്രതിഫലമായാണ് പണം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: