തൃശൂര്‍ : കേരള സംഗീതനാടക അക്കാദമി അവസരം നിഷേധിച്ചുവെന്ന ആര്.എല്‍.വി.രാമകൃഷ്ണന്റെ പരാതി കള്ളമെന്ന് അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി. ലളിത. ഓണ്‍ലൈന്‍ മോഹിനിയാട്ടം പരിപാടിക്ക് അക്കാദമി അപേക്ഷ ക്ഷണിക്കുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സെക്രട്ടറിയാണ് അവസരം നിഷേധിച്ചത് എന്ന് താന്‍ രാമകൃഷ്ണനോട് ഫോണില്‍ പറഞ്ഞുവെന്ന അവകാശവാദവും കളവാണ്. താന്‍ രാമകൃഷ്ണനോട് സംസാരിച്ചിട്ടില്ല. രാമകൃഷ്ണന് കളവ് പറയുകയാണെന്നും കെ.പി.എ.സി.ലളിത മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ചെയര്‍പേഴ്സണ്‍ പറയുന്നത് ശരിയല്ലെന്ന് അക്കാദമിയിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ സംപ്രേഷണത്തിന് വേണ്ടിയുള്ള നൃത്തങ്ങള്‍ റെക്കോഡിങ് തുടങ്ങിയെന്നത് സത്യമാണ്. അക്കാദമി തെരഞ്ഞെടുത്തവര്‍ തന്നെയാണ് മോഹിനിയാട്ടം ഉള്‍പ്പെടെയുള്ളവ അവതരിപ്പിച്ചിട്ടുള്ളത്. ആര്.എല്‍.വി.രാമകൃഷ്ണന് അപേക്ഷ നല്‍കാനായി അക്കാദമി ഓഫീസില്‍ എത്തിയതായും ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ട് മണിക്കൂറോളം കാത്തുനിന്നിട്ടാണ് തനിക്ക് അപേക്ഷ നല്കാന് പോലും കഴിഞ്ഞതെന്നാണ് രാമകൃഷ്ണന് നേരത്തെ വ്യക്തമാക്കിയത്.
അക്കാദമി തെറ്റുതിരുത്തണമെന്ന് തപസ്യ
ആര്.എല്‍.വി.രാമകൃഷ്ണന് നേരെയുണ്ടായ അനീതിയില്‍ കേരള സംഗീതനാടക അക്കാദമി തെറ്റുതിരുത്തണമെന്ന് തപസ്യ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇത്തരം ജാതി-ലിംഗ വിവേചനങ്ങള്‍ കേരളത്തിന് നാണക്കേടാണ്.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം കൂടിയാണ് വിവാദത്തിലകപ്പെട്ടിട്ടുള്ള അക്കാദമി സെക്രട്ടറി രാധാകൃഷ്്്്ണന് നായര്‍.ഓണ്‍ലെനായി നടന്ന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മാടമ്പ് കു്ഞുകുട്ടന് അദ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്,ജന.സെക്രട്ടറി അനൂപ് കുന്നത്ത്, സി.സി.സുരേഷ്, ശ്രീശൈലം ഉണ്ണികൃഷ്ണന്,മുരളി പാറപ്പുറം, തിരൂര്‍ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: