കൊട്ടാരക്കര: തിരക്കേറിയ കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരിക്കിന് പരിഹാരമാകുന്നു. പേ ആന്റ് പാര്‍ക്കില്‍ ഇനി മുതല്‍ വ്യാപാരികള്‍ സൗജന്യ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.
കടകളില്‍ നിന്നും 500 രൂപക്ക് മുകളില്‍ സാധനം വാങ്ങുന്നവര്‍ക്കാണ് സൗജന്യ പാര്‍ക്കിംഗ്. കൊട്ടാരക്കര നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊട്ടാരക്കര ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് കൊട്ടാരക്കര ഡിവൈഎസ്പി, ട്രാഫിക് എസ്ഐ, എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികള്‍, മുനിസിപ്പല്‍ പ്രതിനിധികള്‍, പേ ആന്റ് പാര്‍ക്ക് സ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്.
വാഹനങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യാനും മടങ്ങി പോകുന്നതിനും സാധ്യമാകുന്നതിലൂടെ നഗരത്തിലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാന്‍ കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് പറഞ്ഞു.
തീരുമാനങ്ങള്‍ ഇങ്ങനെ
1) പുലമണ്‍ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് എല്‍ഐസി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബാ പേ ആന്റ് പാര്‍ക്ക്, കൂടാതെ ലോട്ടസ് ടവറിനടുത്തുള്ള തെക്കേതില്‍ പേ ആന്റ് പാര്‍ക്ക് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
(2) കൊല്ലം റോഡില്‍ മുനിസിപ്പാലിറ്റി മുതല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് വരെയുള്ള തുണിക്കടകള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ക്കായി എത്തുന്നവര്‍ ഇന്ത്യന്‍ ഓയില്‍ പമ്പിനടുത്തുള്ള പേള്‍ പേ, വീനസ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.
(3) ചന്തമുക്കിലും പരിസരത്തും എത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റിയുടെ വക താത്ക്കാലിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൗകര്യമുണ്ട്.
(4) ചന്തമുക്കില്‍ നിന്നും വൃന്ദാവനം ജംഗ്ഷന് വരെയുള്ള ഓയൂര്‍ റോഡില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്നവര്‍ക്ക് വൃന്ദാവനം ജംഗ്ഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
(5) ചന്തമുക്കില്‍ സ്റ്റേറ്റ് ബാങ്കിനും അതിനടുത്തുള്ള സ്ഥാപങ്ങളിലും ഇടപാടുകള്‍ക്കായി എത്തുന്നവര്‍ക്ക് എസ്ബിഐ ഗ്രൗണ്ടില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ട ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: