കൊച്ചി: മെട്രൊ യാത്രയ്ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനമൊരുക്കി കൊച്ചി മെട്രൊ. കൊച്ചി വണ്‍ ആപ്പ് ഉപയോഗിച്ച്് ഡൗണ്‍ലോഡ് ചെയ്യുന്ന ടിക്കറ്റ് ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റില്‍ (എഎഫ്സി) സ്കാന്‍ ചെയ്ത് പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് യാത്ര ചെയ്യാം.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ടിക്കറ്റ് കൗണ്ടറില്‍ കാത്തു നില്ക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ സംവിധാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
ലോക്ഡൗണിന് ശേഷം സെപ്റ്റംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ പണമിടപാട് കുറയ്ക്കുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ്് സൗകര്യം കൗണ്ടറുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. പണം നല്കേണ്ടവര്ക്ക് കൗണ്ടറിന് സമീപമുള്ള പെട്ടികളില്‍ ടിക്കറ്റ് നിരക്ക് ഇടാനും സംവിധാനമുണ്ട്. സാനിറ്റൈസ് ചെയ്ത നോട്ടുകളാണ് കൗണ്ടറില്‍ യാത്രക്കാരന് ബാക്കിയായി നല്‍കുന്നത്.
ക്യുആര്‍ ടിക്കറ്റെടുക്കാന്‍
ആന്‍ഡ്രോയിഡ്, ഐഎസ്ഒ മൊബൈലില്‍ കൊച്ചി വണ്‍ അപ്ലിക്കേഷന്‍ തുറക്കുക
കൊച്ചി മെട്രൊ ടാബ് സ്വിച്ച് ചെയ്യുക
പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും തെരഞ്ഞെടുക്കുക
ബുക്ക് നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ടിക്കറ്റ് വിവരങ്ങളും നിരക്കും പരിശോധിച്ച് ഉറപ്പാക്കിയ പേ ബട്ടണ്‍ അമര്‍ത്തുക
ആറ് അക്ക എം-പിന് (മൊബൈല്‍ ബാങ്കിങ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) രേഖപ്പെടുത്തുക
ആക്സിസ് ബാങ്ക് പേയ്മെന്റ് പേജില്‍ നിങ്ങള്‍ ഉപയോ ഗിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങളും തുടര്‍ന്ന് ഒടിപി നമ്പരും രേഖപ്പെടുത്തുക
മൊബൈല്‍ സ്ക്രീനില്‍ ക്യുആര്‍ ടിക്കറ്റ് ലഭ്യമാകും
മുകളില്‍ വലതു ഭാഗത്തെ ഡോട്ടുകള്‍ ക്ലിക്ക് ചെയ്താല്‍ ടിക്കറ്റ് ആവശ്യമുള്ളപ്പോള്‍ കാണാം
എഎഫ്സി ഗേറ്റുകളില്‍ സ്കാന്‍ ചെയ്ത് പ്ലാറ്റ്ഫോമിലേക്കും തുടര്‍ന്ന് മെട്രൊ ട്രെയിനിലേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: