ഹൈദരാബാദ് : ബാലഗോകുലം ഭാഗ്യനഗര്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ഡോ. കെ.പി. രഘുറാം മേനോനാണ് അധ്യക്ഷന്‍. ജി. ശീപതി വിപിനെ പൊതു കാര്യദര്‍ശിയായും, കെ. വിഷ്ണു ദാസന് ഖജാന്‍ജിയായും ഇ. വിവിനെ സംഘടന കാര്യദര്‍ശിയായും തെരഞ്ഞെടുത്തു.
ബാലഗോകുലം ഭാഗ്യനഗറിന്റെ പത്താംവാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നു വരികയാണ്. ഇതിനോടനുബന്ധിച്ചാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ എസ്. രാമചന്ദ്രന് നായര്‍ രക്ഷാധികാരി, ഡോ. രാജേഷ് കുമാര്‍ സഹ രക്ഷാധികാരി എന്നിവര്‍ അടക്കമുള്ള 30 പേരുടെ പുതിയ സമിതിയും ബാലഗോകുലത്തെ നയിക്കും.
ഭാഗ്യ നഗറിന്റെ എല്ലാ ഭാഗങ്ങളിലും ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും, ഇതിനുള്ള പരിപാടികള്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്യാനും ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: