Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണം: ഗാന്ധിജിയുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രസംഗം ഓര്‍മ്മിപ്പിച്ച് നരേന്ദ്രമോദി

ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണം: ഗാന്ധിജിയുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രസംഗം ഓര്‍മ്മിപ്പിച്ച് നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 05:32 pm IST
in Main Article

ന്യൂദല്‍ഹി:  വിദേശ, റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ ഗവേഷകരുടെയും അക്കാദമിക് വിദഗ്ധരുടെയും ആഗോള  ഉച്ചകോടിയായ വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്)ഉച്ചകോടിയില്‍  മഹാത്മാ ഗാന്ധിജിയുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രസംഗം ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

 ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണം: ഗാന്ധിജിയുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രസംഗം ഓര്‍മ്മിപ്പിച്ച് നരേന്ദ്രമോദി നമ്മുടെ ഭൂരിഭാഗം ആളുകളും താമസിക്കുന്ന ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിശാലാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിലും ബാപ്പു വിശ്വസിച്ചിരുന്നു. 1929-ല്‍ അദ്ദേഹം അതുല്യമായ ഒന്ന് പരീക്ഷിച്ചു.  അദ്ദേഹം ജനക്കൂട്ടത്തെ സഹായിക്കാന്‍ ശ്രമിച്ചു. ഭാരം കുറഞ്ഞ സ്പിന്നിംഗ് വീല്‍ രൂപകല്‍പ്പന ചെയ്യാനുള്ള വഴികള്‍ അദ്ദേഹം തേടി.  ഗ്രാമങ്ങളോടും യുവാക്കളോടും ദരിദ്രരോടുമുള്ള അദ്ദേഹത്തിന്റെ കരുതലും വലിയവിഭാഗം ജനതയെ ശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നമ്മെ പ്രചോദിപ്പിക്കുന്നു. നരേന്ദ്രമോദി പറഞ്ഞു.

ശാസ്ത്രം, ഗവേഷണം, നവീനാശയം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക മാറ്റത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ കാതലാണ് ശാസ്ത്രം. ഞങ്ങള്‍ ഗവണ്‍മെന്റു സംവിധാനത്തിലെ സ്തംഭനാവസ്ഥ തകര്‍ത്തു. വാക്സിന്‍ പരിചയപ്പെടുത്തുന്നതിന്റെ നീണ്ട ഇടവേള ഇല്ലാതായി.

ലോകതലത്തില്‍ ഇന്ത്യയുടെ മികച്ച അംബാസഡര്‍മാരാണ് ഇന്ത്യന്‍ പ്രവാസികള്‍. അവര്‍ പോയ ഇടങ്ങളിലെല്ലാം അവര്‍ ഇന്ത്യയുടെ ധാര്‍മ്മികത എടുത്തുകാട്ടി. അവരുടെ പുതിയ ഭവനങ്ങളുടെ സംസ്‌കാരങ്ങളും അവര്‍ സ്വീകരിച്ചു.  ഇന്ത്യന്‍ പ്രവാസികള്‍ പല മേഖലകളിലും വിജയിച്ചു. അക്കാദമിക മേഖല ഒരു തിളങ്ങുന്ന ഉദാഹരണമാണ്. ആഗോള തലത്തിലുള്ള മിക്ക സര്‍വകലാശാലകളും ലോകത്തെ മികച്ച സാങ്കേതിക കോര്‍പ്പറേഷനുകളും ഇന്ത്യന്‍ പ്രതിഭകളുടെ സാന്നിധ്യംകൊണ്ടു വളരെയധികം പ്രയോജനം നേടി. നരേന്ദ്രമോദി പറഞ്ഞു.

വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടിയിലെ ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

വൈശ്വിക് ഭാരതീയ വൈജ്ഞാനിക് ഉച്ചകോടി 2020 ഇന്ത്യയില്‍ നിന്നും ലോകത്തില്‍ നിന്നുമുള്ള ശാസ്ത്രവും നവീനാശയവും ആഘോഷിക്കുന്നു. ഞാന്‍ അതിനെ ഒരു  മഹത്തായ മനസ്സിന്റെ സംഗമം എന്ന് വിളിക്കും. ഈ ഒത്തുചേരലിലൂടെ, ഇന്ത്യയെയും നമ്മുടെ ഗ്രഹത്തെയും ശാക്തീകരിക്കുന്നതിനായി ഒരു ദീര്‍ഘകാല അസോസിയേഷന്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഇടപെടലുകളില്‍ നിരവധി വിഷയങ്ങള്‍ സമര്‍ത്ഥമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അക്കാദമിക, ഗവേഷണ സ്ഥാപനങ്ങള്‍ വിദേശ സഹകാരികളുമായി കൂടുതല്‍ സഹകരിക്കേണ്ടതിന്റെ പ്രാധാന്യം നിങ്ങളില്‍ മിക്കവരും എടുത്തുകാട്ടി. തീര്‍ച്ചയായും, ഈ ഉച്ചകോടിയുടെ അടിസ്ഥാന ലക്ഷ്യം അതാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെ ആവശ്യകതയിലേക്കും സമൂഹത്തിന്റെ ആവശ്യങ്ങളിലേക്കും നിങ്ങള്‍ ശരിയായി വിരല്‍ ചൂണ്ടുന്നു. ഇന്ത്യയിലെ ഗവേഷണ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ ചില നല്ല നിര്‍ദ്ദേശങ്ങളും നല്‍കി.  നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ എല്ലാവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.  നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍, ഈ വൈഭവ് ഉച്ചകോടി സമ്പന്നവും ഉല്‍പാദനപരവുമായ ഒരു കൈമാറ്റമാകുമെന്ന് എനിക്ക് മനസ്സിലായി.

മനുഷ്യന്റെ പുരോഗതിയുടെ കാതലായി ശാസ്ത്രം നിലനില്‍ക്കുന്നു.  തിരിഞ്ഞുനോക്കുമ്പോള്‍, മനുഷ്യന്റെ നിലനില്‍പ്പിന്റെ നൂറ്റാണ്ടുകളെ കാലഘട്ടങ്ങളായി എങ്ങനെ വിഭജിക്കാം? ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം, വ്യാവസായിക യുഗം, ബഹിരാകാശ യുഗം, ഡിജിറ്റല്‍ യുഗം.  വ്യക്തമായും, ഓരോ ഘട്ടവും ചില സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങളാല്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. ഇത് ശാസ്ത്രീയ ജിജ്ഞാസയും വര്‍ദ്ധിപ്പിച്ചു.

ശാസ്ത്രം, ഗവേഷണം, നവീനാശയം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക മാറ്റത്തിനായുള്ള നമ്മുടെ ശ്രമങ്ങളുടെ കാതലാണ് ശാസ്ത്രം. ഞങ്ങള്‍ ഗവണ്‍മെന്റു സംവിധാനത്തിലെ സ്തംഭനാവസ്ഥ തകര്‍ത്തു. വാക്സിന്‍ പരിചയപ്പെടുത്തുന്നതിന്റെ നീണ്ട ഇടവേള ഇല്ലാതായി. 2014 ല്‍, ഞങ്ങളുടെ രോഗപ്രതിരോധ പരിപാടിയിലേക്ക് നാല് പുതിയ വാക്സിനുകള്‍ അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച റോട്ട വൈറസ് വാക്സിന്‍ ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശീയ വാക്സിന്‍ ഉല്‍പാദനം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. അടുത്തിടെ, തദ്ദേശീയമായി വികസിപ്പിച്ച ന്യൂമോകോക്കല്‍ വാക്‌സിനു ഞങ്ങള്‍ വിപണി അംഗീകാരവും നല്‍കി.  ഈ വാക്സിനേഷന്‍ പ്രോഗ്രാമുകളും ഞങ്ങളുടെ പോഷാന്‍ ദൗത്യവും നമ്മുടെ കുട്ടികളുടെ ആരോഗ്യവും പോഷണവും അര്‍ഹിക്കുന്ന പ്രാധാന്യത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഞങ്ങളുടെ വാക്സിന്‍ ഡെപലപ്പര്‍മാര്‍ ഈ പകര്‍ച്ചവ്യാധി സമയത്ത് സജീവവും ആഗോളതലത്തില്‍ മത്സരാധിഷ്ഠവുമായി പ്രവര്‍ത്തിക്കുന്നു. സമയമാണ് സാരാംശം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

2025 ഓടെ ഇന്ത്യയില്‍ ക്ഷയരോഗം നീക്കം ചെയ്യാനുള്ള ഒരു ദൗത്യം ഞങ്ങള്‍ ആരംഭിച്ചു. ആഗോള ലക്ഷ്യത്തിന് അഞ്ച് വര്‍ഷം മുമ്പേയാണ് ഇത്.

തുടരുന്ന മറ്റ് ശ്രമങ്ങളും ഉണ്ട്. സൂപ്പര്‍ കമ്പ്യൂട്ടിംഗിലും സൈബര്‍ ഫിസിക്കല്‍ സിസ്റ്റങ്ങളിലും ഞങ്ങള്‍ പ്രധാന ദൗത്യങ്ങള്‍ ആരംഭിച്ചു. നിര്‍മിതബുദ്ധി, റോബോട്ടിക്സ്, സെന്‍സറുകള്‍, ബിഗ് ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ അടിസ്ഥാന ഗവേഷണത്തിലും പ്രയോഗത്തിലും ഇവ വിപുലീകരിച്ചു. ഇത് ഇന്ത്യന്‍ ഉല്‍പാദനത്തിന് വലിയ ഉത്തേജനം നല്‍കും.  പ്രഗത്ഭമായ യുവ മാനവ വിഭവശേഷി സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.  സ്റ്റാര്‍ട്ടപ്പ് മേഖല അഭിവൃദ്ധി പ്രാപിക്കും. 25 ടെക്നോളജി ഇന്നൊവേഷന്‍ ഹബുകള്‍ ഇതിനകം ഈ ദൗത്യത്തിന് കീഴില്‍ ആരംഭിച്ചു.

കര്‍ഷകരെ സഹായിക്കാന്‍ മികച്ച നിലവാരമുള്ള ശാസ്ത്രീയ ഗവേഷണം ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കാര്‍ഷിക ഗവേഷണ ശാസ്ത്രജ്ഞര്‍ പയറുവര്‍ഗ്ഗങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഠിനമായി പരിശ്രമിച്ചു.  ഇന്ന് ഞങ്ങള്‍ ധാന്യങ്ങളുടെ വളരെ ചെറിയ ഭാഗം മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. നമ്മുടെ ഭക്ഷ്യ-ധാന്യ ഉല്‍പാദനം റെക്കോര്‍ഡ് ഉയരത്തിലെത്തി.

അടുത്തിടെ ഇന്ത്യ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയ്‌ക്ക് അത്തരമൊരു നയമുണ്ടായത്. ഈ നയത്തിന്റെ നിര്‍മ്മാണത്തിനു നിരവധി മാസങ്ങളായി വ്യാപകമായ ചര്‍ച്ചകള്‍ നടത്തി. ഈ ദേശീയ വിദ്യാഭ്യാസ നയം, ശാസ്ത്രങ്ങളോടുള്ള ജിജ്ഞാസ വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇത് ഗവേഷണത്തിനും നവീകരണത്തിനും ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. ബഹുതല പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ച് ശുഭാപ്തി വിശ്വാസിയാണ്. തുറന്നതും വിശാലവുമായ അക്കാദമിക് അന്തരീക്ഷം യുവ പ്രതിഭകളെ പരിപോഷിപ്പിക്കും.

ആഗോള തലത്തില്‍ വിവിധ ശാസ്ത്ര ഗവേഷണ വികസന ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന ദാതാവും പങ്കാളിയുമാണ്. അവയില്‍ ചിലത് ഇവയാണ്: ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍-വേവ് ഒബ്സര്‍വേറ്ററി , 2016 ഫെബ്രുവരിയില്‍ അംഗീകരിച്ച; യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് , അവിടെ 2017 ജനുവരി മുതല്‍ ഇന്ത്യ ഒരു അസോസിയേറ്റ് അംഗമാണ്; കൂടാതെ, ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്പിരിമെന്റല്‍ റിയാക്ടര്‍ .  ഇതിനായി എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ ഗവേഷണം നടത്തുന്നു.

ഇന്ത്യന്‍ ശാസ്ത്രത്തിന്റെ സമ്പന്നമായ ചരിത്രവും നാം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.  ദു:ഖകരമെന്നു പറയട്ടെ, ആധുനികതയ്‌ക്ക് മുമ്പുള്ളതെല്ലാം അന്ധവിശ്വാസവും ഇരുണ്ട യുഗവുമാണെന്ന നുണ പല യുവാക്കള്‍ക്കും നല്‍കിയിട്ടുണ്ട്.  കമ്പ്യൂട്ടറുകള്‍, പ്രോഗ്രാമിംഗ്, മൊബൈല്‍, ആപ്ലിക്കേഷനുകള്‍ എന്നിവയുടെ യുഗമാണ് ഇന്ന്. എന്നാല്‍ അവിടെ പോലും, എല്ലാ കമ്പ്യൂട്ടിംഗിന്റെയും അടിസ്ഥാനം എന്താണ്?  ഇത് ബൈനറി കോഡ് 1, 0 എന്നിവയാണ്.

ലോകതലത്തില്‍ ഇന്ത്യയുടെ മികച്ച അംബാസഡര്‍മാരാണ് ഇന്ത്യന്‍ പ്രവാസികള്‍. അവര്‍ പോയ ഇടങ്ങളിലെല്ലാം അവര്‍ ഇന്ത്യയുടെ ധാര്‍മ്മികത എടുത്തുകാട്ടി. അവരുടെ പുതിയ ഭവനങ്ങളുടെ സംസ്‌കാരങ്ങളും അവര്‍ സ്വീകരിച്ചു.  ഇന്ത്യന്‍ പ്രവാസികള്‍ പല മേഖലകളിലും വിജയിച്ചു. അക്കാദമിക മേഖല ഒരു തിളങ്ങുന്ന ഉദാഹരണമാണ്. ആഗോള തലത്തിലുള്ള മിക്ക സര്‍വകലാശാലകളും ലോകത്തെ മികച്ച സാങ്കേതിക കോര്‍പ്പറേഷനുകളും ഇന്ത്യന്‍ പ്രതിഭകളുടെ സാന്നിധ്യംകൊണ്ടു വളരെയധികം പ്രയോജനം നേടി.

വൈഭവ് വഴി, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു മികച്ച അവസരം അവതരിപ്പിക്കുന്നു.  കണക്റ്റുചെയ്യാനും സംഭാവന ചെയ്യാനുമുള്ള അവസരം. നിങ്ങളുടെ ശ്രമങ്ങള്‍ ഇന്ത്യയെയും ലോകത്തെയും സഹായിക്കും.  ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും ഒരു കുതിച്ചുചാട്ടം നടത്തുന്നു.  ഈ കൈമാറ്റങ്ങള്‍ തീര്‍ച്ചയായും ഉപയോഗപ്രദമാകും. നിങ്ങളുടെ പരിശ്രമം അനുയോജ്യമായ ഒരു ഗവേഷണ വ്യവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും.  പാരമ്പര്യത്തെ ആധുനികതയുമായി ലയിപ്പിക്കും. നാം നേരിടുന്ന വെല്ലുവിളികള്‍ക്ക് ആഭ്യന്തര പരിഹാരങ്ങള്‍ നല്‍കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. അത് മറ്റുള്ളവര്‍ക്ക് അഭിവൃദ്ധി സൃഷ്ടിക്കും. വിഭിന്നമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും.

മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് നമ്മള്‍ കൂടിക്കാഴ്ച നടത്തുന്നത്.  ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1925 ല്‍, തിരുവനന്തപുരത്തെ മഹാരാജ കോളേജില്‍(യുണിവേഴ്‌സിറ്റി കോളേജ്) സംസാരിക്കുമ്പോള്‍ ഗാന്ധിജി പറഞ്ഞ ഒരു കാര്യം എന്റെ ഓര്‍മയില്‍ വരുന്നു. നമ്മുടെ ഭൂരിഭാഗം ആളുകളും താമസിക്കുന്ന ഗ്രാമീണ ഇന്ത്യയില്‍ ശാസ്ത്രീയ പുരോഗതിയുടെ ഫലങ്ങള്‍ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വിശാലാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിലും ബാപ്പു വിശ്വസിച്ചിരുന്നു. 1929-ല്‍ അദ്ദേഹം അതുല്യമായ ഒന്ന് പരീക്ഷിച്ചു.  അദ്ദേഹം ജനക്കൂട്ടത്തെ സഹായിക്കാന്‍ ശ്രമിച്ചു. ഭാരം കുറഞ്ഞ സ്പിന്നിംഗ് വീല്‍ രൂപകല്‍പ്പന ചെയ്യാനുള്ള വഴികള്‍ അദ്ദേഹം തേടി.  ഗ്രാമങ്ങളോടും യുവാക്കളോടും ദരിദ്രരോടുമുള്ള അദ്ദേഹത്തിന്റെ കരുതലും വലിയവിഭാഗം ജനതയെ ശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്ന്, ഇന്ത്യയുടെ അഭിമാനിയായ മറ്റൊരു മകനെ അദ്ദേഹത്തിന്റെ ജയന്തിയില്‍ നമ്മള്‍ ഓര്‍ക്കുന്നു. നമ്മുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജി. അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും മികച്ച നേതൃത്വവും ഞങ്ങള്‍ ഓര്‍ക്കുന്നു.  

Tags: കോളേജ്Universityശാസ്ത്രംമോഡിGandhiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

Kerala

ഗാന്ധിജി ‘രാമൻ’ ആയതല്ല, പേരുമാറ്റത്തിന്റെ വസ്തുത ഇങ്ങനെയാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.