തിരുവനന്തപുരം: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പ്രകടനം കണ്ട ആരാധകര്‍ അടക്കം ക്യാപ്റ്റന്‍ എം.എസ്. ധോണിയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം അവസാന ഓവറിലേക്ക് നീട്ടിയ ധോണി ശാരീരികമായി ക്ഷീണിതനായിരുന്നു. ടൈമിംഗ് പിഴയ്ക്കുക കൂടി ചെയ്തതോടെ ചെന്നൈ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീണു. ഇതോടെ ഒരുകൂട്ടം ആരാധകര്‍ ധോണിക്ക് നേരെ തിരിഞ്ഞു. എന്നാല്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്.
ധോണിയെ പ്രശംസിച്ചുകൊണ്ടാണ് ശ്രീയുടെ വാക്കുകള്‍. ‘ധോണി ഭായിക്ക് അഭിനന്ദനങ്ങള്‍. പൊരിവെയിലത്ത് 20 ഓവര്‍ വിക്കറ്റ് കീപ്പിംഗ് ചെയ്ത ശേഷം, ബാറ്റിംഗിനിടെ തുടര്‍ച്ചയായി നിരവധി പ്രാവശ്യം നടത്തിയ റണ്ണെടുക്കാനുള്ള ഓട്ടങ്ങള്‍…!ആ പരിശ്രമം കണ്ടപ്പോള്‍ വല്ലാത്ത ബഹുമാനം തോന്നുന്നു. ഏത് ക്ലേശകരമായ ഘട്ടത്തിലും തോറ്റുകൊടുക്കാതെ വീറോടെ പോരാടുന്നതിന് ഇതല്ലാതെ മറ്റെന്താണ് ഉദാഹരണമായി പറയേണ്ടത്. ടീമിന് വേണ്ടി അവനവനെ മറന്നുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണിതെന്നും ശ്രീശാന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: