Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിബിഐ വന്നപ്പോള്‍ നെഞ്ചിടിപ്പേറുന്നു

ഒന്നും മറയ്‌ക്കാനില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അസ്വസ്ഥനാകുന്നതെന്ന സംശയം ജനങ്ങളിലുണ്ട്. സര്‍ക്കാരും സിപിഎമ്മും അവകാശപ്പെടുന്നതുപോലെ അഴിമതിയൊന്നും നടന്നിട്ടില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം എന്തിനെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 03:00 am IST
inEditorial

വടക്കാഞ്ചേരിയില്‍ ലൈഫ്  മിഷന്‍ ഭവനസമുച്ചയം  നിര്‍മിക്കുന്നതില്‍ വന്‍ അഴിമതി നടന്നുവെന്ന കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഇടക്കാല ഉത്തരവിടാനാവില്ലെന്നും, സിബിഐക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയതോടെ സര്‍ക്കാരിനെ നയിക്കുന്നവരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ, വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് ദുബായിയിലെ റെഡ് ക്രസന്റ് എന്ന സംഘടനയില്‍നിന്ന് 20 കോടി രൂപ വാങ്ങിയെന്നും, ഇതില്‍നിന്ന് ഒന്‍പത് കോടിയോളം ചിലര്‍ കോഴയായി കൈപ്പറ്റിയെന്നുമാണ് ആരോപണം. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതിയായ സ്വപ്‌നാ സുരേഷ് നല്‍കിയ മൊഴിയിലൂടെയാണ്  അഴിമതി വെളിപ്പെട്ടത്.  

ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ് ഈ അഴിമതിയാരോപണത്തിന്റെ കുന്തമുന നീളുന്നത്. ഇടനിലക്കാര്‍ വഴി ബന്ധത്തില്‍ വന്ന റെഡ്ക്രസന്റ് വടക്കാഞ്ചേരിയിലെ ഭവന സമുച്ചയത്തിന് 20 കോടി രൂപ നല്‍കാമെന്ന് ഏറ്റതോടെ, അവരറിയാതെ യൂണിടാക് എന്നൊരു കമ്പനിയുണ്ടാക്കി  നിര്‍മാണ കരാര്‍ നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ പദ്ധതിക്ക് ഈ കമ്പനിയുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കാനോ, ഇടപാടിന്റെ സുതാര്യത സംബന്ധിച്ച രേഖകള്‍ പുറത്തുവിടാനോ സര്‍ക്കാര്‍ തയ്യാറായില്ല. അഴിമതി മൂടിവയ്‌ക്കുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പദ്ധതിയില്‍ യാതൊരു അഴിമതിയുമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിക്കു തന്നെ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടാകാമെന്ന് മാറ്റിപ്പറയേണ്ടിവന്നു.

ഒന്നും മറയ്‌ക്കാനില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അസ്വസ്ഥനാകുന്നതെന്ന സംശയം ജനങ്ങളിലുണ്ട്. സര്‍ക്കാരും സിപിഎമ്മും അവകാശപ്പെടുന്നതുപോലെ അഴിമതിയൊന്നും നടന്നിട്ടില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം എന്തിനെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.  അന്വേഷിക്കാന്‍ സിബിഐ വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിടുക്കത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ വന്നിരിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമായാണെന്നും, ഇത് അനുവദിക്കാനാവില്ലെന്നുമാണ് സിപിഎം നിലപാട്. നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയത് സിബിഐ അന്വേഷണം അട്ടിമറിക്കാനാണെന്ന് വ്യക്തം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിജിലന്‍സിന്റെ ഈ നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. സര്‍ക്കാരിനു കീഴില്‍, അതില്‍ തന്നെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അഴിമതിയാണിതെന്ന ചിത്രമാണ് തെളിഞ്ഞുവരുന്നത്.  

സിബിഐ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ആ നിലയ്‌ക്ക് പ്രതിയാവാതെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതില്‍ നിന്നുതന്നെ  സര്‍ക്കാരിന്റെ ആശങ്ക വ്യക്തമാണ്. സിബിഐ അന്വേഷണം നടക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് നല്ലതുപോലെ അറിയാം. ഇക്കാര്യത്തില്‍ രണ്ട് ഏജന്‍സികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായാല്‍ സാവകാശം ലഭിക്കുമല്ലോ. അതിനകം കഴിയാവുന്നത്ര തെളിവുകള്‍ നശിപ്പിക്കാം. വടക്കാഞ്ചേരി പദ്ധതി മാത്രമല്ല, പ്രളയ പുനരധിവാസത്തിന്റെ മറവില്‍ മറ്റ് നിരവധി നിയമവിരുദ്ധ പണമിടപാടുകള്‍ നടന്നിട്ടുള്ളതായാണ് വിവരം. സര്‍ക്കാരിനെ നയിക്കുന്നവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സിബിഐ അന്വേഷണത്തിലൂടെ ഇതൊക്കെ വെളിപ്പെടും. തന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്ന് പ്രതിപക്ഷത്തോടല്ലേ മുഖ്യമന്ത്രിക്ക് പറയാനൊക്കൂ. സിബിഐയുടെ മുന്നില്‍ അത് വിലപ്പോവില്ലല്ലോ. പിന്നെ എങ്ങനെ നെഞ്ചിടിക്കാതിരിക്കും?

മറഞ്ഞുപോയ ശക്തിദുര്‍ഗം

തമിഴ്‌നാട്ടിലെ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച കര്‍മധീരനായ രാജ്യസ്‌നേഹിയെയാണ് രാമഗോപാ

ലന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. ചെറുപ്രാ

യത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയും, ആര്‍എസ്എസില്‍ ആകൃഷ്ടനാവുകയും ചെയ്ത രാംഗോപാല്‍ജി സംഘപ്രചാരകനെന്ന നിലയ്‌ക്ക് ആദര്‍ശ തീവ്രമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പരിചയത്തില്‍ വരുന്നവരുടെയെല്ലാം മനസ്സില്‍ സ്‌നേഹത്തിന്റെ പ്രതീകമായി സ്ഥാനംപിടിച്ചു. ഹിന്ദുക്കള്‍ നേരിടുന്ന ഒരൊറ്റ അനീതിയും ചോദ്യം ചെയ്യപ്പെടാതെ പോ

കരുതെന്ന് ഉറച്ചുവിശ്വസിച്ച ഈ ഉജ്വല സംഘാടകന്‍ രാജ്യത്താദ്യമായി ഹിന്ദുമുന്നണി എന്ന പ്രസ്ഥാനത്തിന് രൂപംനല്‍കി സമരപഥങ്ങളിലൂടെ സഞ്ചരിച്ചു. കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ ആയിരങ്ങളെ ആകര്‍ഷിച്ചു. ഹിന്ദു സമൂഹത്തെ ശിഥിലീകരിക്കുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ നിലകൊണ്ട രാംഗോപാല്‍ജി, മീനാക്ഷിപുരത്തെയും മറ്റും മതംമാറ്റങ്ങളെ എതിര്‍ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു. ദേശവിരുദ്ധ ശക്തികളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതിനാല്‍ അവരുടെ ആക്രമണങ്ങള്‍ക്കിരയായി മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഒരിഞ്ചുപോലും പിന്മാറാത്ത കരുത്തനായിരുന്നു. നിഷേധാത്മകമായ ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ നിശിത വിമര്‍ശകനായിരുന്നപ്പോഴും എം. കരുണാനിധിയെപ്പോലുള്ള അതിന്റെ നേതാക്കളുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കാന്‍ രാംഗോപാല്‍ജിക്ക് കഴിഞ്ഞു. ആര്‍എസ്എസിന് ഒരു കര്‍മയോഗിയെയാണ് നഷ്ടമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഹിന്ദുക്കള്‍ക്ക് ഒരു കാവല്‍ ഭടനെയും. രാംഗോപാല്‍ജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ഇനിയും അവര്‍ക്ക് വഴികാട്ടട്ടെ. ആ ഹിന്ദുത്വാഭിമാനിക്ക് ഞങ്ങളുടെ ആദരാഞ്ജലി.

Tags: 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.