വാഷിംങ്ടണ്‍: കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കടൽവെള്ളത്തിലും. അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ബീച്ചുകളിലെ വെള്ളത്തിലും നോവല്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഗവേഷകര്‍ സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്രോതസുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. സുപ്പീരിയര്‍ തടാകത്തിന് പുറമെ മിനസോട്ടയിലെ എട്ട് പ്രധാന ബീച്ചുകളില്‍ നിന്നുള്ള വെള്ളവും ഇവര്‍ ശേഖരിച്ചിരുന്നു.
ബ്രൈറ്റണ്‍ ബീച്ച്, 42 അവന്യൂ ഈസ്റ്റ് ബീച്ച്, ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് ബീച്ച്, വീഫ് എറിക്‌സണ്‍ പാര്‍ക് ബീച്ച് എന്നിവയില്‍ നിന്നുള്ള സാംപിളുകളിലാണ് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടല്‍വെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്. അതേസമയം കടല്‍ വെള്ളത്തിലൂടെ വൈറസ് പകരുമെന്നതിനെ കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: