തൊടുപുഴ: നഗരത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തുകയായിരുന്ന 2.5 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
അടിമാലി എക്സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രണ്ടുപാലം കൊമ്പനാംപറമ്പില്‍ റിന്‍ഷാദ്(25) പിടിയിലായത്. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. മങ്ങാട്ടുക്കവല-വെങ്ങല്ലൂര്‍ നാലുവരി പാതയില്‍ വടക്കുമുറിയ്ക്ക് സമീപത്ത് നിന്നാണ് കേസ് പിടികൂടിയത്.
പ്രതി നാളുകളായി തൊടുപുഴ മേഖലയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു. നഗരത്തിലെ വില്‍പ്പനക്കാരിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ മേഖലയിലെ യുവാക്കള്‍ക്കിടയില്‍ കിലോഗ്രാമിന് 30,000 രൂപ നിരക്കില്‍ പ്രതി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ കെ.എച്ച്. രാജീവ്, റ്റി.വി. സതീഷ്, കെ.വി. സുകു, കെ.എസ്. അസീസ്, സാന്റി തോമസ്, കെ.എസ്. മീരാന്‍, ഹാരിഷ് മൈതീന്‍, രഞ്ജിത്ത് കവിദാസ്, ഖാലിദ് പി.എം. എന്നിവരും പങ്കെടുത്തു. പ്രതിയെ തൊടുപുഴ കോടതി മുമ്പാകെ ഇന്ന് ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: