Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്നു കിലോമീറ്ററിനുള്ളില്‍ രണ്ടു ലെവല്‍ക്രോസുകള്‍; കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ യാത്രാദുരിതം

ആദ്യത്തെ കടമ്പയില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ ഉറപ്പായും രണ്ടാമത്തെ ലെവല്‍ ക്രോസില്‍ അകപ്പെടും. ലോക് ഡൗണ്‍ ആരംഭിച്ചശേഷം വാഹനങ്ങളുടെ തിരക്ക് കുറയുകയും ട്രെയിന്‍ സര്‍വീസ് നാമമാത്രമാകുകയും ചെയ്തതോടെ തിരക്കിന് കുറച്ച് അയവു വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
in Kollam
മൈനാഗപ്പള്ളി ലെവല്‍ ക്രോസ്

മൈനാഗപ്പള്ളി ലെവല്‍ ക്രോസ്

ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റൂട്ടില്‍ മൂന്നുകിലോമീറ്ററിനിടെ രണ്ട് ലെവല്‍ ക്രോസുകള്‍ സ്ഥിതി ചെയ്യുന്നത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുകയാണ്. കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡില്‍ 75 ഓളം ബസ് സര്‍വ്വീസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
മൈനാഗപ്പള്ളി ജംഗ്ഷന് പടിഞ്ഞാറാണ് ആദ്യത്തെക്രോസ്. തുടര്‍ന്ന് മൂന്നുകിലോമീറ്റര്‍ കഴിയുമ്പോള്‍ മാരാരിത്തോട്ടത്തെ രണ്ടാമത്തെ ലെവല്‍ ക്രോസായി. 

ആദ്യത്തെ കടമ്പയില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ ഉറപ്പായും രണ്ടാമത്തെ ലെവല്‍ ക്രോസില്‍ അകപ്പെടും. ലോക് ഡൗണ്‍ ആരംഭിച്ചശേഷം വാഹനങ്ങളുടെ തിരക്ക് കുറയുകയും ട്രെയിന്‍ സര്‍വീസ് നാമമാത്രമാകുകയും ചെയ്തതോടെ തിരക്കിന് കുറച്ച് അയവു വന്നിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യം മാറുമ്പോള്‍ സ്ഥിതി പഴയതുപോലാകുമെന്ന് യാത്രക്കാര്‍ പറയുന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള പെര്‍മിറ്റുകളില്‍ പാഞ്ഞുവരുന്ന സ്വകാര്യബസുകള്‍ പലപ്പോഴും അടഞ്ഞ ലെവല്‍ ക്രോസിന് മുന്നില്‍ പരസ്പരം ഏറ്റുമുട്ടുന്നത് നിത്യസംഭവമായിരുന്നു. മാത്രമല്ല മുമ്പേ കടക്കാന്‍ ബസുകളും മറ്റ് വാഹനങ്ങളും നിരതെറ്റിച്ച് കടന്നുകയറി ഗതാഗത തടസ്സം സൃഷ്ടിക്കുകയും പതിവായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം കുരുക്കിലായി സംഘര്‍ഷാവസ്ഥ വ്യാപിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.

ഇവിടെ ഓവര്‍ ബ്രിഡ്ജിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ മൈനാഗപ്പള്ളി മേല്‍പ്പാലത്തിന് 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പ്രദേശത്തെ സിപിഎം നേതൃത്വം വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മൈനാഗപ്പള്ളിയിലെ ജനപ്രതിനിധികള്‍ പറയുന്നു.

Tags: റെയില്‍വേtrafficറോഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

Kerala

ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനം:കനകക്കുന്നില്‍ തിങ്കളാഴ്ച നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.