Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കുന്നപദ്ധതി അട്ടിമറിക്കാന്‍ നീക്കം

എസ്‌സി പ്രൊമോട്ടര്‍മാരടക്കമുള്ളവരാണ് സമ്മര്‍ദ്ദം നേരിടുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി കൈമാറിയ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ അംഗീകരിച്ച് നടപ്പാക്കേണ്ട കാര്യമേ ഉള്ളൂ എന്നിരിക്കെയാണ് രാഷ്‌ട്രീയ സമ്മര്‍ദ്ദവുമായി മേയറടക്കമുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 06:15 pm IST
in Kollam

കൊല്ലം: കോര്‍പ്പറേഷനില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം. ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം മറി കടന്ന് ഇഷ്ടക്കാര്‍ക്ക് ആനുകൂല്യം നല്‍കാനുള്ള ചില കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് വിവാദമാകുന്നത്. വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരൈ പരാതികളുമായി മേലധികാരികളെ സമീപിച്ചിരിക്കുകയാണ് മേയറടക്കമുള്ളവര്‍.

എസ്‌സി പ്രൊമോട്ടര്‍മാരടക്കമുള്ളവരാണ് സമ്മര്‍ദ്ദം നേരിടുന്നത്. കോര്‍പ്പറേഷന്‍ സെക്രട്ടറി കൈമാറിയ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ അംഗീകരിച്ച് നടപ്പാക്കേണ്ട കാര്യമേ ഉള്ളൂ എന്നിരിക്കെയാണ് രാഷ്‌ട്രീയ സമ്മര്‍ദ്ദവുമായി മേയറടക്കമുള്ളവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ നിന്നും 75 പേര്‍ക്കും പട്ടികജാതി വകുപ്പിന്റെ ഫണ്ടില്‍ നിന്നും 48 പേര്‍ക്കുമാണ് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ വീതം നല്‍കുന്നത്. ലൈഫ് പദ്ധതിയുടെ നിലവിലെ പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതിനെ മറികടന്ന് ചില കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരുടെ പട്ടികയുമായി എത്തുന്നതാണ് പ്രശ്‌നമാകുന്നത്.

മൂന്ന് സെന്റ് ഭൂമിയാണ് വാങ്ങേണ്ടത്. 23801 രൂപയാണ് വരുമാന പരിധി. നേരത്തെ പലര്‍ക്കും പണം അനുവദിച്ചിരുന്നു. ശേഷിച്ച ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം അനുസരിച്ചാകും ഭൂമി വാങ്ങാന്‍ പണം അനുവദിക്കുക. വികലാംഗര്‍, വിധവകള്‍ തുടങ്ങി പ്രയാസമനുഭവിക്കുന്നവരാണ് മുന്‍ഗണനയില്‍ പെടുക. ഈ വര്‍ഷം പണം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ നേരത്തെ സമര്‍പ്പിച്ച രേഖകള്‍ ശരിയാണോയെന്ന് വീണ്ടും പരിശോധിച്ച ശേഷമേ ഗുണഭോക്താക്കളെ അന്തിമമായി തെരഞ്ഞെടുക്കു.

നിലവിലെ ലൈഫ് ലിസ്റ്റ് പ്രകാരം 219 പട്ടികജാതി കുടുംബങ്ങളാണ് നഗരത്തില്‍ ഭവനരഹിതരായുള്ളത്. നേരത്തെ വാര്‍ഡ് സഭകള്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നത്. ലൈഫ് പട്ടിക നിലവില്‍ വന്നതിന് ശേഷമാണ് അതില്‍ നിന്നും തെരഞ്ഞെടുത്ത് തുടങ്ങിയത്. കുടുംബത്തിലെ ആര്‍ക്കും സ്വന്തം പേരില്‍ ഭൂമി ഉണ്ടാകരുതെന്നാണ് പ്രധാന മാനദണ്ഡം. വിധവകള്‍, വികലാംഗര്‍, ഗുരുതര രോഗമുള്ളവര്‍, സ്ത്രീകള്‍ മാത്രമുള്ള കുടുംബം എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

Tags: landRevenue department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രമുള്‍പ്പെടെ മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.