തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ മരണങ്ങള്‍ക്കും രോഗികള്‍ നേരിടുന്ന ദയനീയതയ്ക്കും പിന്നാലെ ജനങ്ങളെ ദുരിത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരമായ മറ്റൊരു അനാസ്ഥ കൂടി പുറത്തുവരുന്നു.
കൊറോണ അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ കൊറോണ പരിശോധനയുടെ പേരില്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച തുകയേ ഈടാക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനെല്ലാം പുല്ലുവില നല്‍കിയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും സ്വകാര്യ ലാബുകളും അമിത നിരക്ക് ഈടാക്കുന്നത്.
ജൂലൈ അവസാന വാരത്തോടെയാണ് കൊറോണ പരിശോധനാ നിരക്ക് കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകളും ഈ നിരക്കാണ് ഈടാക്കുന്നതെന്ന് ഉറപ്പിക്കാന്‍ സര്‍ക്കാരോ ആരോഗ്യ വകുപ്പോ യാതൊരു പരിശോധനയും നടത്തുന്നില്ല. അവരുടെ കൊള്ള അനുവദിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്.
ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) 1500 രൂപ എന്നിങ്ങനെയാണ് പരിശോധനയ്ക്ക് സര്‍ക്കാര്‍ നി
ര്‍ദ്ദേശിച്ചിരിക്കുന്ന നിരക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ ലാബുകളില്‍ 625 രൂപയുള്ള ആന്റിജന്‍ ടെസ്റ്റിന് ഈടാക്കുന്നത് 950 രൂപയാണ്. ബില്ലില്‍ 625 രൂപ ആന്റിജന്‍ ടെസ്റ്റിനെന്നും ബാക്കി സര്‍വീസ് ചാര്‍ജുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റിന് 900 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്.
ചില ലാബുകളിലാകട്ടെ ആന്റിജന്‍ ടെസ്റ്റ് ഒഴിവാക്കി ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തുന്നത്. ഇതിനാകട്ടെ ആന്റിജന്‍ ടെസ്റ്റിന്റെ നാലിരട്ടിയിലേറെയാണ് നിരക്ക്. 2750 രൂപയുടെ ആര്‍ടിപിസിആര്‍ ഓപ്പണ്‍ ടെസ്റ്റിന് 4000 രൂപ വരെ വാങ്ങുന്ന ലാബുകളുമുണ്ട്. മറ്റ് അസുഖങ്ങള്‍ക്ക് കിടത്തി ചികിത്സ തേടുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ശസ്ത്രക്രിയ വേണ്ടവര്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ദിവസവും നിരവധി പേരാണ് ആന്റിജന്‍ ടെസ്റ്റും ആര്‍ടിപിസിആര്‍ ടെസ്റ്റും സ്വകാര്യ ആശുപത്രികളും ലാബുകളും വഴി നടത്തുന്നത്. അമിത നിരക്ക് ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് ഇവര്‍ ഓരോ മാസവും സമ്പാദിക്കുന്നത്.
സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്കുകള്‍. പിപിഇ കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കാമെന്ന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ഇരട്ടി നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: