ന്യൂദൽഹി: പാകിസ്ഥാനില്‍ 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന 55 മത്തെ സംഭവം.
ഈ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഹിന്ദു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോവുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും നിര്‍ബാധം നടന്നു വരികയാണ്. 102 ഓളം ഹിന്ദുക്കള്‍ മതം മാറ്റത്തിന് വിധേയമായി എന്ന് ജൂണ്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ‘ഒരു ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ചിട്ട്, അതിനെ ഒരു മസ്ജിദായി മാറ്റുകയുണ്ടായി’. ജിഹാദ് വാച്ച് എന്ന വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും’ എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്. ഹിന്ദുക്കളും സിഖുകാരുമായ കാഫിറുകളോടുള്ള മുസ്ലീങ്ങളുടെ പെരുമാറ്റം ഈ മനോഭാവത്തിന്റെ പ്രകടനമാണ്. ‘മറ്റെല്ലാറ്റിനെക്കാളും വളരെ മികച്ച മതമാണ് ഇസ്ലാം’ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇസ്ലാമിലേക്കുള്ള ഇത്തരം മതം മാറ്റം, കാഫിറുകളോട് കാട്ടുന്ന ഒരു ദയാവായ്‌പ്പാണ് എന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു.
അവിശ്വാസികളുടെ നേരെയുള്ള പാകിസ്ഥാനിലെ ഈ അതിക്രമം കുടിയേറ്റത്തിലൂടെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് വെളിച്ചം കണ്ട ഒരു റിപ്പോര്‍ട്ടില്‍, വെളിപ്പെട്ടത് ബ്രിട്ടണിലെ സിഖ് പെണ്‍കുട്ടികളെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബലാല്‍സംഗ ഗ്യാങ്ങുകള്‍ തന്നെ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എന്നാല്‍ രാഷ്‌ട്രീയ ശരികളുടെ പേരില്‍ ഇത് തള്ളിക്കളയുകയാണ് ബ്രിട്ടീഷ് പോലീസ് ചെയ്തത്.
ഇപ്പോള്‍ സിഖ് പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകപ്പെട്ട സംഭവം കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നടക്കുന്ന അന്‍പത്തി അഞ്ചാമത്തെ കേസാണ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തന്റെ മകള്‍ ബുല്‍ബൗള്‍ കൗറിനെ ഇസ്ലാമിലേക്ക് മതം മാറ്റി എന്ന് ഭയപ്പെടുന്നതായി ചരിത്ര പ്രസിദ്ധമായ പഞ്ചാ സാഹിബ് ഗുരുദ്വാരയിലെ പ്രമുഖ ഗ്രന്ഥിയായ പ്രീതം സിങ്ങ് വിലപിക്കുന്നു. ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റി, ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. പതിനഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്.
കമ്മിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ഇങ്ങനെ മതം മാറ്റപ്പെട്ട ഡസന്‍ കണക്കിന് സിഖ് പെണ്‍കുട്ടികളില്‍ അവസാനത്തെ കുട്ടിയാണ് ബുല്‍ബൗള്‍ കൗര്‍. എന്നാല്‍ അവരില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡിഎസ്ജിഎംസിയുടെ പ്രസിഡണ്ട് മഞ്ജിന്ദര്‍ സിങ്ങ് സിര്‍സ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: