ന്യൂദല്‍ഹി:രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. കോവിഡ് രോഗമുക്തരുടെ എണ്ണം 51,01,397 ആയി.
പുതുതായി രോഗമുക്തരായവരില്‍ 73% മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. 67 ശതമാനം മാത്രമാണ് ഇവിടുത്തെ നിരക്ക്. ആന്ധ്രയിലും തമിഴ്നാട്ടിലും 90 ശതമാനത്തിലധികമാണ് രോഗനിരക്ക്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 78 ശതമാനമാണ്.
സജീവ രോഗികളില്‍ 32 ശതമാനം വര്‍ധനയുമായി കേരളം ഒന്നാമതാണ്
രോഗമുക്തി നേടിയവരും നിലവില്‍ രോഗബാധിതരായവരും(9,47,576) തമ്മിലുള്ള വിടവ് 41.5 ലക്ഷത്തിലധികമാണ്(41,53,831). സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5.38 മടങ്ങു കൂടുതലാണിപ്പോള്‍. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. ഇത് തുടര്‍ച്ചയായി കുറയുകയും ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,589 പേര്‍ക്കാണ് പുതുതായി കോവിഡ്ബാധിച്ചത്. പുതിയ കേസുകളില്‍ 73 ശതമാനവും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.ഇതില്‍ മഹാരാഷ്ട്രയില്‍ 11,000 ത്തിലധികവും കര്‍ണാടകത്തില്‍ 6,000 ത്തിലധികവും രോഗികളുണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് 776 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവയില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 23% മഹാരാഷ്ട്രയില്‍ നിന്നാണ് (180 മരണം). തമിഴ്നാടില്‍ 70 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: