Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ശ്രീധരന്‍ ഈശ്വര വിശ്വാസി; ഊരാളുങ്കല്‍ സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചത്; ഭൂമിപൂജ നടത്തുന്നത് സാധാരണം; തടയാന്‍ നിയമമില്ല: മന്ത്രി സുധാകരന്‍

. പൂജ തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 06:16 pm IST
inKerala

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുന്നോടിയായി പൂജ നടത്തിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍. പൂജ തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താല്‍ ആ സൈറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് കൈമാറുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമെന്താണ്.  

കരാറുകാരായ ഡിഎംആര്‍സിയുടെ തലവന്‍ ഇ. ശ്രീധരന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ സഹായം തേടിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിര്‍മ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ. അവരിലും വിശ്വാസികളുണ്ടായിരിക്കാം.  

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. മാര്‍ക്സിസവും ലെനിനിസവും പാര്‍ട്ടി നയരേഖകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സത്യം മനസ്സിലാവും. രാഷ്‌ട്രീയ വിരോധം വച്ചു പുലര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലാരിവട്ടം പാലം പൊളിക്കല്‍ തുടരുന്നു..

ഇന്നലെ രാവിലെ 8.30 നാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. പാലത്തിലെ ടാറിംഗ് നീക്കുന്ന ജോലിയാണ് ആദ്യം ആരംഭിച്ചത്. പകലും രാത്രിയുമായി തുടരുന്ന പ്രക്രിയയില്‍ നിലവില്‍ 80 തൊഴിലാളികള്‍ പണിയെടുക്കുന്നു. 2 ജെ.സി.ബി കള്‍ അനുസ്യൂതം പ്രവര്‍ത്തിച്ചു വരുന്നു.

ബുധനാഴ്ചയോടെ ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മുറിച്ചു തുടങ്ങുക.17 സ്പാനുകളില്‍ വിള്ളല്‍ വീണ 15 എണ്ണം മാറ്റേണ്ടതുണ്ട്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍.ഡയമണ്ട് കട്ടറുപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക്ക് സ്ലാബും മുറിക്കും. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറുകഷണങ്ങളാക്കുകയും അതിനു ശേഷം പൊടിച്ചെടുക്കുകയും ചെയ്യും. പൊടിശല്യവും അപകടവുമൊഴിവാക്കാന്‍ പാലത്തിനു ചുറ്റും കമ്പി വല കെട്ടിമറച്ചാണ് പൊളിക്കുക. നിലവിലെ ഗതാഗതത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

കേരളത്തിന്റെ അഭിമാനത്തിനു മേല്‍ വിള്ളല്‍ വീഴ്‌ത്തിയ പാലാരിവട്ടം പാലം പൊളിച്ച് പുനര്‍ നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് രാജ്യത്തെ പരമോന്നത കോടതി അംഗീകാരം നല്‍കിയിരുന്നു. പ്രാദേശിക,ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങളും പൊതു സമൂഹവും നിര്‍ലോഭമായ പിന്തുണയാണ് നല്‍കി വരുന്നത്. പാലം പൊളിക്കല്‍ പ്രക്രിയ ഇന്നലെ പേജില്‍ ലൈവ് നല്‍കിയിരുന്നു. പതിനൊന്നര ലക്ഷത്തിലധികം അളുകള്‍ ആ വീഡിയോ കാണുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ചില തത്പര കക്ഷികള്‍ ഇതൊന്നും കാണാതെ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍പ് കരാറുകാര്‍ നടത്തിയ ഭൂമി പൂജയെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാര്യബോധമുള്ള വലതുപക്ഷ മാധ്യമങ്ങള്‍ പോലും ഇത്തരം പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയവും സ്വാഗതാര്‍ഹവുമാണ്.

ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താല്‍ ആ സൈറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് കൈമാറുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമെന്താണ്. കരാറുകാരായ DMRC യുടെ തലവന്‍ ഇ.ശ്രീധരന്‍ സര്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ സഹായം തേടിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിര്‍മ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ. അവരിലും വിശ്വാസികളുണ്ടായിരിക്കാം. കൂടാതെ കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല .മറിച്ച് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണ്.

സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞങ്ങള്‍ എന്നും സ്വാഗതം ചെയുന്നു.എന്നാല്‍ അന്ധമായ രാഷ്‌ട്രീയ വിരോധം വച്ചു പുലര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തിനു മേല്‍ വീണ കളങ്കം മായ്‌ക്കാനും അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടം പാലം പൊളിച്ച് അഭിമാനത്തിന്റെ ഉയരപ്പാത തീര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നതും മേല്‍പ്പറഞ്ഞ വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്തുന്നു എന്നറിയുന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യവുമുണ്ട്.

കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ്വ സാധാരണമാണ്.ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. ഇത് തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്.

മാര്‍ക്‌സിസവും ലെനിനിസവും പാര്‍ട്ടി നയരേഖകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സത്യം മനസ്സിലാവും. യുക്തിവാദത്തില്‍ ശാസ്ത്രീയ യുക്തിവാദവും യാന്ത്രിക യുക്തിവാദവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വിവക്ഷിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാള്‍ വലുതാണ് കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തില്‍, അവരുടെ ചിലവില്‍ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല, കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്‌ക്കും ഇരുട്ടെന്നാണല്ലോ പരാതി.

Tags: ministerkochiഫെയ്സ്ബുക്ക്e sreedharanപാലാരിവട്ടംജി.സുധാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.