ന്യൂദല്‍ഹി; ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യത്ത് ഒരു സമഗ്ര ഊര്‍ജ്ജ സുരക്ഷാസംവിധാനം വികസിപ്പിക്കാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പെട്രോളിയം പ്രകൃതിവാതക സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്
ആഗോള തീവ്രവാദ വിരുദ്ധ സമിതി സംഘടിപ്പിച്ച ജിസിടിസി ഊര്‍ജ സുരക്ഷ സമ്മേളനത്തി ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് വെല്ലുവിളികളെ ഫലപ്രദമായി മറികടക്കുന്നതിനും കഴിഞ്ഞ ആറു വര്‍ഷമായി രാജ്യത്ത് നടപ്പാക്കുന്ന ശക്തമായ ഊര്‍ജ്ജ നയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും എന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിന്‍ മേലുള്ള ആശ്രയത്വം കുറയ്ക്കാനായി രാജ്യത്ത് അഞ്ച് പ്രധാന മുന്നേറ്റങ്ങളാണ് നടക്കുന്നതെന്ന് പ്രധാന് അറിയിച്ചു. ആഭ്യന്തര എണ്ണ -പ്രകൃതി വാതക ഉത്പാദനം വര്‍ധിപ്പിക്കുക, ജൈവ- പുനരുപയോഗ ഇന്ധന രൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട ഊര്‍ജ്ജക്ഷമത കൈവരിക്കുക, ഊര്‍ജ്ജ രൂപങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക, ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ മികവ് കൈവരിക്കുക തുടങ്ങിയ ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് വലിയ മാറ്റം കൊണ്ടു വന്നിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ജനസംഖ്യയുടെ 16 ശതമാനം വരുന്ന ഭാരതീയര്‍, ലോകത്തെ പ്രാഥമിക ഊര്‍ജ്ജ രൂപങ്ങളുടെ വെറും 6 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു. ആളോഹരി ഊര്‍ജ ഉപഭോഗത്തില്‍ ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയുടേത്. ഈ വിടവ് നികത്താന്‍ സാധ്യമായ എല്ലാ ഊര്‍ജ്ജ രൂപങ്ങളുടെയും മെച്ചപ്പെട്ട ഉപഭോഗ രീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഊര്‍ജ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ഇന്ത്യ നടത്തി വരുന്നതായും പ്രധാന് അറിയിച്ചു. ഇതിന്റെ ഭാഗമായി 2022ഓടെ 175 ജിഗാ വാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കും. 2030 ഓടെ ഇത് 450 ജിഗാവാട്ട് ആയും വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: