തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും ബെഞ്ച് ക്ലാര്‍ക്കുമാരും തമ്മില്‍ കയ്യാങ്കളി. പതിനൊന്നാം കോടതിയില്‍ കേസുമായി ബന്ധപ്പെട്ടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കേസിന്റെ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് അഭിഭാഷകരും ബെഞ്ച് ക്ലാര്‍ക്കും തമ്മില്‍ വാക്കു തര്‍ക്കം ഉടലെടുക്കുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. കേസ് വിവരം പിന്നീട് നല്‍കാമെന്ന് പറഞ്ഞതാണ് വാക്കു തര്‍ക്കത്തിലേക്ക് വഴിവെച്ചത്.
ഇതോടെ അഭിഭാഷകരും കോടതി ജീവനക്കാരും സംഘടിച്ചെത്തി പ്രശ്നം രൂക്ഷമാവുകയുമായിരുന്നു. അഭിഭാഷകന് മര്‍ദ്ദനമേറ്റതായും, മറിച്ച് അഭിഭാഷകര്‍ ജീവനക്കാരെ മര്‍ദ്ദിച്ച് അവശരാക്കിയെന്നും ആരോപണമുണ്ട്. ജില്ലാ ജഡ്ജിക്ക് ഇതുസംബന്ധിച്ച് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: