ന്യൂദല്‍ഹി : കൊറോണ വൈറസ് മൂലം സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവെയ്‌ക്കില്ലെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് യുപിഎസ്‌സി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തൊട്ടാകെ ആറ് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകള്‍ എഴുതുന്നത്. യുപിഎസ്‌സി പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് 20 പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ പ്രതിസന്ധിക്കൊപ്പം പ്രളയം രൂക്ഷമായ പ്രദേശത്തെ പരീക്ഷാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു യോഗ്യതാ പരീക്ഷ മാത്രമായതിനാല്‍ രാജ്യത്തെ അന്തരീക്ഷം നന്നാകുന്നതുവരെ പരീക്ഷ മാറ്റണം എന്നാണ് പരാതിയില്‍ പറയുന്നത്.
മെയ് 31ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേയ്‌ക്കും പിന്നീടാണ് ഒക്ടോബറിലേക്കും മാറ്റിയത്. ഇനി തീയതി മാറ്റാനാകില്ല യുപിഎസ്‌സി കൗണ്‍സില്‍ നരേഷ് കൗശിക് അറിയിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ പരാതി തങ്ങള്‍ പരിശോധിച്ചു. പരീക്ഷ മാറ്റണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ പരീക്ഷ മാറ്റിവെയ്‌ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും യുപിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു. ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരാതി പരിഗണിച്ചത്. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ എഞ്ചിനീയറിങ് പരീക്ഷ എഴുതുന്ന പോലെ അവരുടെ കരിയര്‍ നഷ്ടപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: