കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് രോഗത്തെ തുടർന്നു രണ്ട് പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 597 ആയി. രാജ്യത്ത് ആകെ കൊറോണ പരിശോധന നടത്തിയവരുടെ എണ്ണം 733893 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4138 പേർക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതില്‍ 758 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 103199 ആയി. 649 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 94211ആയി.
ആകെ 8391 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് വീണ്ടും വർദ്ധിച്ചു 108 ൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: