ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായ നാലം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം 100 കടന്നു. 125 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3460 ആയി. ഇതില്‍ 2587 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മൂന്ന് പേര്‍ മരിച്ചു. 870 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇടുക്കിയിലെ നിലവിലെ രോഗമുക്തി നിരക്ക് 74.79% മാത്രമാണ്. മുമ്പ് 350ല്‍ താഴെ രോഗികള്‍ ഒരു സമയം ചികിത്സയിലുണ്ടായിരുന്നെങ്കിലും ദിവസങ്ങളായി അത് ഇരട്ടിയോളം ഉയര്‍ന്നു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 94 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.
സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1. വാളറ സ്വദേശിനി(47)2, 3. ഇഞ്ചിയാനി സ്വദേശികള്‍(22, 33), 4. അറക്കുളം സ്വദേശി(24), 5. അയ്യപ്പന്‍കോവില്‍ സ്വദേശിനി(55), 68. ഇടവെട്ടി സ്വദേശികള്‍ (42, 32, 2,), 911. ഏലപ്പാറ സ്വദേശികള്‍(53, 22, 26), 12. ഏലപ്പാറ സ്വദേശിനിയായ 4 വയസുകാരി, 13, 14. കരിമണ്ണൂര്‍ സ്വദേശികള്‍(13, 14), 15. കരിമണ്ണൂര്‍ സ്വദേശിനി(48), 16. കട്ടപ്പന സ്വദേശിനി(85), 17. കട്ടപ്പന സ്വദേശി(60), 1822. കാഞ്ഞാര്‍ സ്വദേശികള്‍ (51, 50, 61, 51, 32), 2325 കാഞ്ഞാര്‍ സ്വദേശിനികള്‍(25, 20, 35).
26. കുമാരമംഗലം സ്വദേശി(19), 27. മണക്കാട് സ്വദേശിയായ 7 വയസുകാരന്‍, 28. കാഞ്ഞാര്‍ സ്വദേശി(22), 29. മൂന്നാര്‍ സ്വദേശി(36), 30. മുട്ടം സ്വദേശി(35), 31. രാജകുമാരി സ്വദേശി(31), 32. ശാന്തന്‍പാറ സ്വദേശിനി(25), 33. തൊടുപുഴ സ്വദേശി(54), തൊടുപുഴ ഡിഇഒ ഓഫീസ് ജീവനക്കാരനാണ്. 34-38. തൊടുപുഴ സ്വദേശികള്‍ (18, 54, 41, 31, 34), 3941. തൊടുപുഴ സ്വദേശിനികള്‍(36, 4, 2), 4246. ഉടുമ്പന്‍ചോല സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍. 47. ഉടുമ്പന്‍ചോല സ്വദേശിയായ പെണ്‍കുഞ്ഞ്, 48, 49. ഉപ്പുതറ സ്വദേശിനികള്‍(40, 32), 50. വണ്ടിപ്പെരിയാര്‍ സ്വദേശിനി(70), 51. മുണ്ടന്മുടി സ്വദേശി(35), 5256. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 5 പേര്‍. 57-60. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ 4 പേര്‍. 61. വണ്ണപ്പുറം സ്വദേശിനി(40), 62. തടിയമ്പാട് സ്വദേശിനി(61), ജനപ്രതിനിധിയാണ്, 63. മുളകുവള്ളി സ്വദേശി(62) 64. വാഴത്തോപ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍(47), 65. മഞ്ഞപ്പാറ സ്വദേശി(48), 66. വാഴത്തോപ്പ് സ്വദേശി(24) 67. കല്ലാര്‍കുട്ടി സ്വദേശി(24), 68. കോഴിക്കോട് സ്വദേശിനി(25) 6971. മൂന്നാര്‍ സ്വദേശിനികള്‍(32, 19, 10,).
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍: 1. അറക്കുളം സ്വദേശി(80) 2. ചക്കുപള്ളം അണക്കര സ്വദേശി(38), 3, 4. തെക്കുംഭാഗം സ്വദേശികള്‍(57, 30), 5. കരിങ്കുന്നം സ്വദേശി(26), 6. കുമളി അമരാവതി സ്വദേശിനി(50), 7. മറയൂര്‍ സ്വദേശി(54), 8. ഉടുമ്പന്‍ചോല സ്വദേശി(40).
പഞ്ചായത്ത് ഓഫീസ് അടച്ചു
ജീവനക്കാര്‍ക്ക് രോഗം കണ്ടെത്തിയതോടെ മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ആദ്യം രോഗം കണ്ടെത്തിയത്, പിന്നാലെ നടത്തിയ പരിശോധനിയില്‍ ആകെ മൂന്ന് പേര്‍ക്ക് കൊറോണ കണ്ടെത്തി. ഇതോടെയാണ് പഞ്ചായത്ത് താല്‍ക്കാലികമായി അടച്ചത്. ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോയി. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തിയാകും ഇനി ഇവര്‍ തിരിച്ചെത്തുക. പഞ്ചായത്ത് മൂന്ന് ദിവസത്തിനകം താല്‍ക്കാലികമായി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക