തിരുവനന്തപുരം:കേരളത്തില്‍ ഭാരതീയ മാര്‍ഗം കരുപ്പിടിപ്പിക്കുന്നതില്‍ പി. പരമേശ്വരന്റെ പങ്ക് നിര്‍ണ്ണായകം എന്ന് ഓ. രാജഗോപാല്‍ എം.എല്‍.എ. പരമേശ്വര്‍ജി ജന്മതിഥി ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഗത്ത് ആശയരഹിതമായ കോണ്‍ഗ്രസ്സും മറുഭാഗത്ത് കാലഹരണപ്പെട്ട ആശയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളും അരങ്ങ് വാണ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഭാരതീയത കരുപ്പിടിപ്പിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മുന്നോട്ട് നയിക്കാന്‍ ഏത് മാര്‍ഗമാണ് നല്ലതെന്ന് യുക്തിയുക്തം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞിരുന്നു. ഏത് വിഷയത്തിലും ഉടനെ പ്രതികരിക്കാനുള്ള ബുദ്ധി വൈഭവം പരമേശ്വര്‍ജിയെ വേറിട്ടു നിര്‍ത്തും. ഗുരുവും വഴികാട്ടിയുമായ പരമേശ്വര്‍ജി മുന്നോട്ട് വെച്ച ഭാരതീയവിചാര കേന്ദ്രവും കവടിയാര്‍ വിവേകാനന്ദ പ്രതിമയും തിരുവനന്തപുരത്തിന് മറക്കാനാകില്ല.
ദേശം മുഴുവന്‍ ശ്രദ്ധിച്ച, ആശയപരമായി അംഗീകരിച്ചവരും എതിര്‍ത്തവരും ഹൃദയം കൊണ്ട് സ്വീകരിച്ചിരുന്ന ആളായിരുന്നു പി.പരമേശ്വര്‍ജി അദ്ധ്യക്ഷത വഹിച്ച് ആര്‍. സഞ്ജയന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദൈഷണിക പ്രതിഭയുടെ പ്രകാശനമാണ് ദര്‍ശന സംവാദം എന്ന കൃതി. പി. പരമേശ്വര്‍ജിയുടെ പ്രവചനങ്ങള്‍ ദാര്‍ശനികനെപ്പോലെ പിന്നീട് സംഭവിച്ചതായി ജി.കെ. സുരേഷ്ബാബു പറഞ്ഞു. കമ്മ്യൂണിസ്റ്റിന്റെ പതനവും റഷ്യയുടെ മാറ്റവുമെല്ലാം പറഞ്ഞു വെക്കാന്‍ പരമേശ്വര്‍ജിക്ക് സാധിച്ചിരുന്നു.
ആശയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും എല്ലാവരെയും ഒരേ ഭാവത്തോടു കൂടി കാണാനുള്ള വ്യക്തി നൈര്‍മല്യം പരമേശ്വര്‍ജിയെ ഉയര്‍ത്തി നിര്‍ത്തിയിരുന്നതായി അദ്ദേഹം പറഞ്ഞുു.ചടങ്ങില്‍ ഗാനരചയിതാവ് ഓ.എസ് ഉണ്ണികൃഷ്ണന്‍, ഡോ.സി.വി ജയമണി, ഡോ.ബി.എസ് ഹരിശങ്കര്‍, കെ.വി രാജശേഖരന്‍, വി മഹേഷ്, അഡ്വ. അഞ്ജനാദേവി, വി.എസ് സജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കുകൊണ്ടു.
പരമേശ്വര്‍ജി ജന്മതിഥി ആചര്‍ണ ചടങ്ങില്‍ പി.പരമേശ്വരനും ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടും തമ്മില്‍ നടന്ന സംവാദം ആസ്പദമാക്കി ഭാരതീയവിചാരകേന്ദ്രം സമാഹരിച്ച് കുരുക്ഷേത്ര പുന:പ്രസിദ്ധീകരിക്കുന്ന ദര്‍ശന സംവാദം എന്ന പുസ്തകം ആര്‍. സഞ്ജയനു നല്‍കി ഓ രാജഗോപാല്‍ എം.എല്‍.എ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: