ന്യൂദല്‍ഹി: യുഎന്‍. പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്കി ഇന്ത്യ. ജമ്മു കശ്മീര്‍ വിഷയം പരാമര്‍ശിച്ച് ഇമ്രാന് നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പാകിസ്ഥാന് മറുപടി നല്‍കിയത്. ശക്തമായ ഭാഷയിലാണ് ഇമ്രാന് ഖാന്റെ പ്രസംഗത്തോട് മിജിതോ പ്രതികരിച്ചത്.
ഈ ലോകത്തിന് ക്രിയാത്മകമായി ഒന്നും നല്‍കാനില്ലാത്തവന്റെ നിഷ്ഫലമായ വായാടിത്തം മാത്രമാണ് ഇമ്രാന് ഖാന്റേതെന്നായിരുന്നു ഇന്ത്യയുടെ പ്രതിനിധി നല്കിയ മറുപടി. നുണകളും തെറ്റായ വിവരങ്ങളുമാണ് ഈ പ്രസ്താവനയിലുള്ളത്. ഐക്യരാഷ്ട്ര സഭയുടെ അന്തസ്സിനാണ് ഇമ്രാന് ക്ഷതമേല്പ്പിച്ചത്. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ ഇന്ത്യ നടത്തുന്ന നിയമനിര്‍മാണങ്ങള്‍ ആഭ്യന്തര വിഷയം മാത്രമാണെ്. പാക്കിസ്താന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കശ്മീരുമായി ബന്ധപ്പെട്ടാണ് തര്‍ക്കം, ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: