തിരുവനന്തപുരം: ശമ്പളം കൊടുക്കാന്‍ പോലും കടം വാങ്ങിക്കണമെന്നിരിക്കെ സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടാന്‍ ലക്ഷ്യമിട്ട് ധനമന്ത്രി തോമസ് ഐസക്ക് പുതിയ പദ്ധതിയുമായി രംഗത്ത്. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപത്തിനുള്ള പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. ഇതിനുവേണ്ടി കിഫ്ബി പോലെ പുതിയ മാതൃകകള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പേറേറ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടത് മന്ത്രി ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെ പോകുമെന്ന സൂചനയും നല്കുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന്റെ 110-ാം വാര്‍ഷിക ദിനത്തില്‍ മാധ്യമ പ്രതിഭാസംഗമം ഉദ്ഘാടനം നിര്‍വഹിക്കെയാണ് ധനമന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. രണ്ടു ലക്ഷം കോടി രൂപ എന്നത് ചെറിയ കളിയല്ല. ബിഗ് ഗെയിമാണ്. പൊതുനിക്ഷേപത്തിന് പണം സ്വരൂപിക്കാന്‍ വളരെ നൂതനമായ രീതികള്‍ അവലംബിക്കേണ്ടിവരും. കോര്‍പ്പറേറ്റുകള്‍ പണം ഉണ്ടാക്കുന്നത് നോട്ടടി യന്ത്രം സ്ഥാപിച്ചല്ല. വിവിധ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്താണ്. ഈ മാതൃക സ്വീകരിക്കാം. കിഫ്ബി വിവാദം പോലെ പുതിയ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ട് ചുവടുവയ്പുകള്‍ വേണ്ടെന്ന് വയ്ക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍.പി. സന്തോഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: