ന്യൂദല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. കിഴക്കന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും ഇന്ത്യ താക്കീത് നല്കി.
അതിര്‍ത്തിയിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ ഇന്ത്യയ്ക്ക് നെരെ പ്രകോപനം ഉയര്‍ത്തുന്ന നടപടികളാണ് ചൈന സ്വീകരിക്കുന്നത്.
ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും അതിര്‍ത്തിയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: