ദുബായ്: നാടകീയത നിറഞ്ഞ ആദ്യ മത്സരത്തിന് ശേഷം കിങ്സ് ഇലവന് പഞ്ചാബ് ഇന്നിറങ്ങുന്നു. ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരാണ് എതിരാളികള്‍. ആദ്യ മത്സരം തോറ്റ പഞ്ചാബിന് വിജയവഴിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. മറുവശത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചാണ് ബെംഗളൂരിന്റെ വരവ്. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം രണ്ടാം മത്സരത്തിലും ശ്രദ്ധയാഘര്ഷിക്കും. ഓപ്പണറായി ആരോണ്‍ ഫിഞ്ച് തുടര്‍ന്നേക്കും. നായകന് വിരാട് കോഹ്ലിയുടെയും എ.ബി. ഡിവില്ലിയേഴ്സിന്റെയും ഫോമിലാണ് ടീമിന്റെ പ്രതീക്ഷ.
യുസ്വേന്ദ്ര ചാഹലിന്റെ മിന്നുന്ന ബൗളിങ് പ്രകടനവും മത്സരത്തില്‍ നിര്‍ണായകമാകും. പരിക്കേറ്റ ക്രിസ് മോറിസിന് പഞ്ചാബിനെതിരായ മത്സരവും നഷ്ടമായേക്കും.
മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന് എന്നീ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം പഞ്ചാബിന് നിര്‍ണ്ണായകമാകും. വിദേശ താരങ്ങളായ നിക്കോളാസ് പൂരന്, ഗ്ലെന്‍ മാക്സ്വെല് എന്നിവരുടെ പ്രകടനവും ടീമിന് ശക്തിയാണ്. വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ കളിക്കുമോയെന്ന കാര്യം കണ്ടറിയണം. മുഹമ്മദ ഷാമിയുടെ നേതൃത്വത്തിലുള്ള ബൗളിങ് ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികവ് കാട്ടിയ രവി ബിഷ്നോയിയെ ടീമില്‍ നിലനിര്‍ത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: