കാഠ്മണ്ഡു: നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കൈയ്യടക്കി ചൈനീസ് സൈന്യം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നേപ്പാളിലെ യുവജനത. പ്രക്ഷോഭകാരിള്‍ രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിലെ ചൈനീസ് എംബസിക്കു മുന്നില്‍ ഉപരോധ സമരം നടത്തി. ഗോ ബാക്ക് ചൈന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സമരം.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങള്‍ ചൈന കൈയ്യടക്കിയതായി നേരത്തേ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇവിടെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതായും മാധ്യമങ്ങളുടെ സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ പുറംലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചൈനയ്‌ക്കെതിരായി രാജ്യത്ത് നടക്കുന്ന സമരങ്ങള്‍ വെട്ടിലാക്കിയിരിക്കുന്നത് പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെയാണ്. ഇന്ത്യയെ പിണക്കി ചൈനയെ പ്രീതിപ്പെടുത്താനുള്ള ഒലിയുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞമാസങ്ങളില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: