സൗദി: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തി. വന്ദേ ഭാരത് മിഷന് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വിമാനങ്ങള്‍ക്കും
ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും വിലക്കുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഏവിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികള്‍ക്ക് ഈ വിലക്ക് ബാധകമല്ലെന്നും സൗദി അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കാനും പാടില്ലന്നും സൗദി വ്യക്തമാക്കി. സൗദിയുടെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത് നാട്ടിലെത്താനും തിരികെ പോകാനും കാത്തിരുന്ന പ്രവാസികള്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: