തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹാര്‍ഡ് ഡിസ്കില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്നയുടെ വീട്ടില്‍ കടകംപള്ളി നിരവധി തവണപോയിട്ടുണ്ട്. ഇല്ലെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരേയും സന്ദീപ് വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കടകംപള്ളിക്കെതിരേയും പ്രസ്താവന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്ന് സന്ദീപ് വാര്യര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം സിപിഎമ്മിന്റെ എടിഎമ്മാണ് ജലീല്‍ എന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള പ്രമുഖ ജ്വല്ലറിയില്‍ സന്ദര്‍ശനം നടത്തിയത് എന്തിനാണ്. കേരളത്തില്‍ സമരങ്ങള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതയാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ അമ്മമാര്‍ക്ക് നാമം ജപിക്കാനുമാറിയാം ബാരിക്കേഡ് കടക്കാനുമറിയാം.
പാലാരിവട്ടം പാലം അഴിമതിയില്‍ ഒരു നേതാവും ജയിലില്‍ പോയില്ല. സ്വര്‍ണക്കടത്ത് അട്ടിമറിക്കാന്‍ യുഡിഎഫ് കൂട്ട് നില്ക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ഇപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെ പറയാന്‍ കാരണം ജനവികാരം ബിജെപിക്കൊപ്പം നില്‍ക്കുന്നതിനാലാണ്. ഇതില്‍ ഭയന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: