മുംബൈ : ബോളീവുഡ് നടി ശ്രദ്ധ കപൂറിനും സുശാന്തിന്റെ കാമുകി റിയാ ചക്രവര്‍ത്തിക്കും കഞ്ചാവ് ഓയില്‍ എത്തിച്ചതായി വെളിപ്പെടുത്തല്‍. സുശാന്തിന്റെ മുന്‍ മാനേജര്‍ ജയാ സാഹ അന്വേഷണ സംഘത്തിന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സിബിഡി ഓയില്‍ ഇവര്‍ ഉപയോച്ചിരുന്നെന്നും, സുശാന്തിനും കഞ്ചാവ് ഓയില്‍ വാങ്ങിച്ച് നല്‍കിയിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. ഇതോടൊപ്പം റിയയ്ക്കും ശ്രദ്ധ കപൂറിനും മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് ജയ സാഹ കുറ്റസമ്മതം നടത്തിയത്.
ഭൂരിഭാഗം ബോളിവുഡിലെ താരങ്ങളും മയക്കുമരുന്നോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവരാണെന്ന് നടി കങ്കണ റണാവത്ത് വെളിപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മേല്‍ത്തരം കഞ്ചാവ് തൈകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന സിബിഡി ഓയിലാണ് ഇവര്‍ താരങ്ങള്‍ക്ക് സപ്ലൈ ചെയ്തിരുന്നത്. സിബിഡി ഓയിലിന്റെ വില്‍പ്പനയും ഉപയോഗവും ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: