കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടി നേതാക്കള്‍ക്കും സംസ്ഥാന ഭരണകൂടത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ഖുറാന്റെ മറപിടിച്ച് രക്ഷപ്പെടാനുളള നീക്കമാണ് സിപിഎം നടത്തുന്നതെന്നും സിപിഎമ്മിന്റ ഇരട്ട മുഖവും ഇരട്ട നീതിയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖുറാന്റെ പേര് പറഞ്ഞ് സംഘടിത വോട്ട്ബാങ്കിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് സിപിഎം. പളളിപൊളിച്ച പാരമ്പര്യമാണ് സിപിഎമ്മിനും പിണറായിയുടെ കുടുംബത്തിനും ഉളളത്. പിണറായി കൊലക്കേസ് പ്രതിയാണെങ്കില്‍ സഹോദരന്‍ കുമാരന്‍ പിണറായിയിലെ പാറപ്പുറത്തെ മുസ്ലീംപളളി തകര്‍ത്ത കേസിലെ പ്രതിയായിരുന്നു. ധര്‍മ്മടം പോലീസ് രജിസ്ട്രര്‍ ചെയ്ത പ്രസ്തുത കേസിലെ ഒരു പ്രതി മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നാദാപുരത്ത് പളളിയില്‍ കയറി ഖുറാനില്‍ മൂത്രമൊഴിച്ച പാരമ്പര്യമാണ് സിപിഎമ്മുകാര്‍ക്കുളളത്. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട അന്വേഷിച്ച വിതയത്തില്‍ കമ്മീഷന്‍ സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന എ.കെ. ജി കലാപത്തില്‍ കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി കലാപത്തില്‍ സിപിഎം കേന്ദ്രങ്ങളിലെ മുപ്പത് മുസ്ലീം പളളികളാണ് സിപിഎമ്മുകാര്‍ തകര്‍ത്തതെന്ന് ചരിത്ര രേഖകളില്‍ പറയുന്നു.
സംസ്ഥാനത്ത് നടന്ന 13 കലാപങ്ങളില്‍ 7എണ്ണത്തിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണെന്ന കാര്യം മറയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ചെയ്ത സിപിഎം ബിജെപി ഖുറാനെ അപമാനിക്കുകയാണെന്നും ലീഗും കോണ്‍ഗ്രസും ഇവരുടെ കെണിയില്‍ വീണ് രക്ഷപ്പെടുകയാണെന്നും പറയുകയാണ്. തലശ്ശേരി കലാപത്തില്‍ സിപിഎമ്മുകാരനായ യു. കുഞ്ഞിരാമന്‍ പളളി അക്രമത്തെ കാവല്‍ നിന്ന് തടഞ്ഞുവെന്ന് പറയുന്ന സിപിഎമ്മുകാര്‍ ഇതേ പളളി 2010 ഒക്‌ടോബര്‍ മാസം പത്താം തീയ്യതി പൊളിച്ചുവെന്ന സത്യം നമ്മുടെ മുന്നിലുണ്ട്. ഇവരാണ് മുസ്ലീം സമൂഹത്തിന്റെ പേര് പറഞ്ഞ് ബിജെപിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത്. പളളിപൊളിച്ച കുടുംബാംഗമായ പിണറായി മുസ്ലീം സമൂഹത്തോടും കേരളത്തോടും മാപ്പുപറയണം. കോടിയേരിയാവട്ടെ വിതേയത്തില്‍ കമ്മീഷന്‍ കുറ്റവാളിയാണെന്ന് പറഞ്ഞ എകെജിക്ക് വേണ്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ മന്ത്രിയോട് വിശദീകരണം ചോദിക്കുന്നു ആരോപണവിധേയനായ മന്ത്രിയെ ഖുറാന്റെ പേരില്‍ സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പിനും ഇരട്ട നീതിക്കും കേരളം മറുപടി നല്‍കും. സിപിഎമ്മിന്റെ ഇരട്ടമുഖം കേരളത്തില്‍ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: