കൊല്ലം: അഴിക്കലിൽ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്ന് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേർ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നേവിയുടെ സഹായം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടിത്തത്തിന് വിലക്കുണ്ട്. ഇത് കണക്കിലെടുക്കാതെ മീൻ പിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്രായിക്കാട് നിന്ന് പോയ അശോകന്റെ ഉടമസ്ഥതിയിലെ ദിയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴീക്കൽ ഹാർബറിൽ നിന്ന് കടലിൽ പ്രവേശിക്കുന്ന ഭാഗത്തു വച്ചുതന്നെ ശക്തമായ തിരയിൽ ബോട്ടുപെട്ടു. മറ്റ് മത്സ്യത്തൊഴിലാളികൾ നോക്കി നിൽക്കെയായിരുന്നു അപകടം.
മഴ കനത്ത സാഹചര്യത്തിലാണ് കടലിൽ പോകുന്നതിന് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: