പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും മൂന്നാമത്തെ ഷട്ടര്‍ 15 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്.
ഇന്നലെ ഉച്ചക്ക് 2 മണി, 3 മണി, 3.30 എന്നീ സമയങ്ങളിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. മുന്‍പ് സെക്കന്‍ഡില്‍ 37.50 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഷട്ടര്‍ ഉയരം കൂട്ടിയതോടെ പുറത്തു വിടുന്ന ജലം സെക്കന്‍ഡില്‍ 63.5 ക്യുബിക് മീറ്റര്‍ ആയി വര്‍ധിച്ചു. പുഴകളിലെ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും വര്‍ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള കരമാന്‍ തോട്, പനമരം പുഴ എന്നിവയുടെ ഇരുകരകളിലും വെള്ളം കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍. മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: