കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്തില്‍ പാതികുറ്റസമ്മതം നടത്തി മന്ത്രി കെടി ജലീല്‍. യുഎഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജ് എന്ന വ്യാജേന സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് മന്ത്രി സമ്മതിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലാണ് ജലീല്‍ പാതികുറ്റസമ്മതം നടത്തിയിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ എന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചതെന്നും ജലീല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: